Home kerala 2024ലെ തിരഞ്ഞെടുപ്പ് ഫലത്തിനനുസരിച്ച് ജയിലിൽ പോകാൻ തയ്യാറായിരിക്കുന്ന ആളാണ് ഞാൻ – സിദ്ധീഖ് കാപ്പൻ

2024ലെ തിരഞ്ഞെടുപ്പ് ഫലത്തിനനുസരിച്ച് ജയിലിൽ പോകാൻ തയ്യാറായിരിക്കുന്ന ആളാണ് ഞാൻ – സിദ്ധീഖ് കാപ്പൻ

കോഴിക്കോട് : 2024ലെ തിരഞ്ഞെടുപ്പുഫലത്തിനനുസരിച്ച് ജയിലിൽ പോകാൻ തയ്യാറായിരിക്കുന്ന ആളാണ് താനെന്ന് സിദ്ധീഖ് കാപ്പൻ. ‘എന്റെ ജയിൽമുറി’ എന്ന കെ എൽ എഫ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. ശരത് മോഡറേറ്റ്‌ ചെയ്ത സെഷനിൽ സിദ്ധീഖ് കാപ്പൻ അദ്ദേഹത്തിന്റെ ജയിൽ അനുഭവങ്ങൾ വിശദീകരിച്ചു. പോലീസുകാർ ലോകത്തെല്ലായിടത്തും ഒരുപോലെയാണെന്നും തെറിയാണ് അവരുടെ മാന്യഭാഷയെന്നും അദ്ദേഹം പറഞ്ഞു.

തനിക്കൊപ്പം ജയിലിലായ മസ്ഹൂദ് അഹമ്മദിന് ഈ സെഷൻ സമർപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ജയിലിൽ കഴിയുന്ന, ജാമ്യം കിട്ടാത്ത എല്ലാവരുടെയും കൂടിയാണ് ഈ സെഷൻ എന്ന് എസ് ശരത് പ്രഖ്യാപിച്ചു. സ്റ്റാൻ സ്വാമി, സുധ ഭരദ്വാജ് എന്നിവരെക്കുറിച്ചും സെഷനിൽ ചർച്ചചെയ്തു.

ഹത്രാസ് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്നൊരു കേസും പിന്നീട് കാപ്പനെതിരെ വന്നു ചേർന്നു. ഇതേ ആരോപണം ഉന്നയിച്ച് ഹത്രാസിലെ ചാന്ദ്പാ പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ കൂടി സിദ്ദീഖ് കാപ്പനേയും സംഘത്തെയും ഉൾപ്പെടുത്തിയിരുന്നു.

ഭീകരവാദ കേസിൽ പ്രതിയായായി ജാമ്യത്തിൽ ഇറങ്ങിയ സിദ്ദിഖ് കാപ്പന് കേരളത്തിൽ രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചത്. ഹത്രാസ് കലാപ ഗൂഢാലോചന കേസിൽ ലക്നൗ ജയിലിൽ ഏറെ നാൾ കിടന്ന് ഉപാധികളോടെ ജാമ്യം നല്കിയാണ്‌ സിദ്ദിഖ് കാപ്പൻ കേരളത്തിൽ തിരികെ എത്തിയത്.

ഗൂഢാലോചന കേസിൽ പെട്ട് അറസ്റ്റ്ലായ സിദ്ദിഖ് കാപ്പന്റെ കൂട്ട് പ്രതികളും ഇപ്പോഴും ജയിലിൽ ആണ്‌. മലപ്പുറം സ്വദേശി കെപി കമാൽ,പന്തളം സ്വദേശി അൻഷാദ് ബദ്ദറുദ്ദീൻ, വടകരയുള്ള ഫിറോസ് ഖാൻ ഇവരെല്ലാം ഇപ്പോഴും ലക്നൗ ജയിലിൽ ആണുള്ളത്.