മലയാളി, കർണ്ണാടകം, തമിഴ്നാട്, ആന്ധ്രക്കാർ ആഫ്രിക്കക്കാരേപോലെ

കർണ്ണാടകം, തമിഴ്നാട്, കേരളം ഉൾപ്പെടുന്ന പ്രദേശത്തേ ജനങ്ങൾ ആഫ്രിക്കക്കാരേ പോലെ എന്നു വിശേഷിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോഡ . കോൺഗ്രസിനെ ദേശീയ തലത്തിൽ ഈ പരാമർശം വെട്ടിലാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോഡയുടെ വിവാദ പരാമർശം ഇങ്ങിനെ, ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തേ ജനങ്ങൾ ചൈനക്കാരേ പോലെയാണ്‌. പടിഞ്ഞാറൻ ഇന്ത്യക്കാർ അറബികളേ പോലെ, വടക്കുള്ള ആളുകൾ വെളുത്തവരേയും തെക്ക് ആഫിരിക്കക്കാരേ പോലെയും.

വിവാദ പരാമർശത്തിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സാം പിത്രാഡയോ തള്ളി. ഇന്ത്യയുടെ വൈവിധ്യത്തിന് സാം പിത്രോഡ നൽകുന്ന സമാനതകൾ അങ്ങേയറ്റം തെറ്റും അസ്വീകാര്യവുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ സാമ്യതകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ്,“ മുതിർന്ന നേതാവ് ജയറാം രമേഷ് എക്‌സിൽ പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളാണ് ഈ പരാമർശത്തെ അപലപിച്ചിരിക്കുന്നത്, ”സാം ഭായ്, ഞാൻ വടക്കുകിഴക്കൻ സംസ്ഥാനക്കാരനാണ്, ഞാൻ ഒരു ഇന്ത്യക്കാരനെപ്പോലെയാണ്. ഞങ്ങൾ വെക്കാരേപോലെയോ ചൈനക്കാരേ പോലെയൊ അല്ല. വൈവിധ്യമാർന്ന രാജ്യം – നമുക്ക് വ്യത്യസ്തമായി തോന്നാം, പക്ഷേ നാമെല്ലാവരും ഒന്നാണ്. ദയവായി നമ്മുടെ രാജ്യത്തെക്കുറിച്ചെങ്കിലും എന്തെങ്കിലും മനസ്സിലാക്കൂ“ മുതിർന്ന ബിജെപി നേതാവ് പിത്രോഡയെ പരിഹസിച്ചു

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി, അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണാവത്തും പ്രതികരിച്ചു, മിസ്റ്റർ പിത്രോഡ ”വംശീയവും“ നിറത്തിന്റെ അടിസ്ഥാനത്തിലും ഇന്ത്യൻ ജനതയേ വിഭജിച്ചു എന്ന് കങ്കണ റണാവത്ത് പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ ഉപദേശകനാണ് സാം പിത്രോഡ. ഇന്ത്യക്കാർക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ വംശീയവും ഭിന്നിപ്പിക്കുന്നതുമായ പരിഹാസങ്ങൾ ശ്രദ്ധിക്കുക. അവരുടെ (കോൺഗ്രസിൻ്റെ) മുഴുവൻ ആശയങ്ങളും ഭിന്നിപ്പിച്ച് ഭരിക്കുന്നതിനെക്കുറിച്ചാണ്. സഹ ഇന്ത്യക്കാരെ ചൈനക്കാരും ആഫ്രിക്കക്കാരും എന്ന് വിളിക്കുന്നത് വേദനാജനകമാണ്. കോൺഗ്രസിന് നാണക്കേട്!“ അവൾ പറഞ്ഞു.ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല പിത്രോഡയുടെ പരാമർശത്തെ ”ഞെട്ടിപ്പിക്കുന്നതും നിന്ദ്യവും വെറുപ്പുളവാക്കുന്നതുമാണ്“ എന്ന് വിശേഷിപ്പിച്ചു.

അദ്ദേഹം രാഹുൽ ഗാന്ധിയുടെ ഉപദേശകനാണ്. ഇത് രാഹുൽ ഗാന്ധിയുടെ വാക്കും ആത്മാവും പദസമ്പത്തും പ്രത്യയശാസ്ത്രവും സാം പിത്രോഡയുടേതാണ്‌. രാഹുലിന്റെ ഭീനിപ്പിച്ച് ഇലക്ഷനിൽ 10 സീറ്റു കിട്ടാനു തരം താന പരിപാടിയാണിത്.ആദ്യം ജാതിയുടെയും മതത്തിൻ്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ അവർ വിഭജിച്ചു. ഇപ്പോൾ അവർ ഇന്ത്യയും ഇന്ത്യയും തമ്മിൽ വിഭജിക്കുന്നു. ഇന്ത്യക്കാർ ചൈനക്കാരെ പോലെയാണ്, അത് വംശീയാധിക്ഷേപവും അധിക്ഷേപകരവുമല്ലേ?

മുമ്പ് നമുക്കറിയാം കട്ടിങ്ങ് സൗത്ത് എന്ന പേരിൽ കേരളം അറ്റക്കം ഉള്ള സംസ്ഥാനങ്ങളേ വിഭജിച്ച് ഭൂപടം വരെ ഇറക്കിയിരുന്നു. നോർത്തിൽ നിന്നും സൗത്തിനെ കട്ട് ചെയ്ത രീതിയിൽ ആയിരുന്നു അത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്ന് കോൺഗ്രസ് എന്താണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിത്രോഡ – ഈ വോട്ടെടുപ്പിൽ ബിജെപി വിജയിച്ചാൽ, രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക അടിസ്ഥാന സ്വഭാവം മാറ്റാൻ ശ്രമിക്കും. ഭരണഘടന മാറ്റുന്നതുൾപ്പെടെ ഉടുക്കുന്ന തുണി വരെ അവർ തീരുമാനിക്കും എന്നും സാം പത്രോഡ പറഞ്ഞിരുന്നു. നമ്മുടെ സ്ഥാപക പിതാക്കന്മാർ ബ്രിട്ടീഷ് രാജിനോട് പോരാടിയത് ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയല്ല, മതേതര രാഷ്ട്രത്തിന് വേണ്ടിയാണെന്ന് മറ്റൊരു വീക്ഷണമുണ്ട്.

പാകിസ്ഥാൻ മതത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രം ഉണ്ടാക്കാൻ തീരുമാനിച്ചു… അത് എങ്ങനെ പോകുന്നുവെന്ന് നിങ്ങൾക്ക് കാണാം. ഞങ്ങൾ ലോകത്തിലെ ജനാധിപത്യത്തിൻ്റെ ഉജ്ജ്വലമായ ഉദാഹരണമാണ് ഞങ്ങൾ 70-75 വർഷം വളരെ സന്തോഷകരമായ അന്തരീക്ഷത്തിൽ അതിജീവിച്ചത്, അവിടെയും ഇവിടെയും കുറച്ച് വഴക്കുകൾ മാറ്റിവച്ചു,“ അദ്ദേഹം പറഞ്ഞു. എന്നാൽ കേരളം അടക്കം ഉള്ള ആളുകളേ ആഫ്രിക്കക്കാരേ പോലെ ഉണ്ട് എന്ന പരാമർശത്തിലാണിപ്പോൾ കോൺഗ്രസും സാം പിത്രാദോയും വെട്ടിലായത്.