അന്ത്യേരി സുരയെ ജയിൽ മോചനമേകി പിണറായി സർക്കാർ, സഖാക്കന്മാരുടെ സ്വീകരണം

പാര്‍ട്ടി പറഞ്ഞാല്‍ ആരെയുമെന്തും ചെയ്യുന്ന അന്ത്യേരി സുരൻ. പാര്‍ട്ടി ഉറപ്പാക്കുന്ന സുഖ സൗകര്യങ്ങളോടെ ജയില്‍വാസം. പാര്‍ട്ടി നേതാക്കളുടെ സഹായത്തോടെ വീട്. മകളുടെ വിവാഹം. പാര്‍ട്ടിക്കു വേണ്ടി ഒന്നിലേറെ രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ പ്രതിയായ കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരന്‍. ഈ പേരും വ്യക്തിയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിലക്കയാണ് മുസ്ലീം നേതാവ് താനക്കോട്ടൂര്‍ മൊയ്തു ഹാജിയെ സ്വന്തം വീട്ടില്‍ ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു ഭീകരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് നല്ലനടപ്പിന്റെ പേരിൽ പിണറായി ജയിൽ മോചനം നൽകി ഇ കൊലപാതകം ശ്രദ്ദേയമാകുന്നത്.

1998 ൽ പിണറായി സെക്രട്ടറിസ്ഥാനം ഏറ്റെടുത്ത ശേഷം സിപിഎം നേതൃത്വത്തിൽ കേരളത്തിൽ അരങ്ങേറിയ നരവേട്ടകളിൽ പ്രധാന സംഭവം എന്ന നിലയ്ക്ക് കൂടിയാണ് അന്ത്യേരി സുരക്ക് വൻ സ്വീകരണമാണ് സിപിഎം നൽകിയത്. സോഷ്യൽ മീഡിയയിൽ ഇയാളുടെ വീരസാഹസികതകൾ എണ്ണിപ്പറഞ്ഞുള്ള ധാരാളം പോസ്റ്റുകളും ഉണ്ട്. കഴുത്തു നിറയെ ചുവന്ന മാലയുമായി മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ നടന്നു നീങ്ങുന്ന ഇയാളുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്.

അതിനിടെ മുസ്ലീം സമുദായ നേതാവിനെ കൊലപ്പെടുത്തിയായ അന്ത്യേരി സുരയെ നല്ലനടപ്പെന്നപേരിൽ വിട്ടയച്ച പിണറായി വിജയന്റെ നടപടിയെ വിമർശിച്ചു കൊണ്ട് പലരും രംഗത്തു വന്നിട്ടുണ്ട്. 2001 ജനുവരി 14ന് കോഴിക്കോട് ജില്ലയിലെ ചെക്യാട് മുസ്ലീം സമുദായ നേതാവ് താനക്കോട്ടൂര്‍ മൊയ്തുഹാജിയെ വീട്ടിൽക്കയറി വെടിയും കുത്തിയും കൊലപ്പെടുത്തിയ കേസിൽ 2007 ലാണ് ഇയാൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 2001 ൽ ഈ കൊലപാതകം നടക്കുമ്പോൾ പിണറായി വിജയനായിരുന്നു സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി. മൊയ്തു ഹാജി സിപിഎമ്മിന് വലിയ ഭീഷണിയൊന്നുമായിരുന്നില്ല. പക്ഷേ, ചെക്യാട്ട് ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അതു സിപിഎം മാത്രമായിരിക്കണമെന്ന വാശിയായിരുന്നു കൊലയ്‌ക്കു പിന്നില്‍. ബോംബുകളും വാളുകളും മഴുവുമായി ഒരു ജനക്കൂട്ടം മൊയ്തു ഹാജിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ മാർക്സിസ്റ്റുകാർ അദ്ദേഹത്തെ കൊലപ്പെടുത്തി.

ആ വീടിനോട് ചേർന്നുള്ള കന്നുകാലി തൊഴുത്തുകൾ പോലും കത്തിച്ചു. തുടർന്ന് അവിടെയുള്ള മുസ്ളീം വീടുകൾ ആക്രമിച്ച മാർക്സിസ്റ്റ് ജനക്കൂട്ടം വിവാഹത്തിനായി ചില വീടുകളിൽ സൂക്ഷിച്ചിരുന്ന സ്വർണം പോലും കവർന്നെടുക്കുകയും വിവാഹ ക്ഷണക്കത്തുകൾ വലിച്ചുകീറുകയും റോഡിൽ വിതറുകയും കത്തിക്കുകയും ചെയ്തു. വിളഞ്ഞു നിന്നിരുന്ന നെൽവിളകളും നൂറുകണക്കിന് തെങ്ങുകളും കത്തിച്ചു. മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങൾ നടത്തുന്നതിന് മുമ്പ് ഹിന്ദു സംഘടനകളെ കള്ളക്കേസിൽ കുടുക്കാൻ വിസിൽ മുഴക്കുകയും ഓം കാളി, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്യുന്ന തന്ത്രങ്ങളാണ് മാർക്സിസ്റ്റുഗുണ്ടകൾ പയറ്റിയത്.

പിന്നീട് 1998 നവംബർ രണ്ടിന് കണ്ണൂര്‍ ജില്ലയിലെ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകൻ കുഞ്ഞിരാമനെ വെട്ടിക്കൊന്ന കേസിലും അന്ത്യേരി സുരനാണ് പ്രതി എന്ന് പോലീസ് തിരിച്ചറിഞ്ഞു. ആ കേസിലും ഇയാളെ ശിക്ഷിച്ചു.സിപിഎം നിയന്ത്രിത പാർട്ടി ഗ്രാമങ്ങളിൽ നേരിയ എതിർശബ്ദം പോലും ഉയരാതിരിക്കാനും പാർട്ടിക്ക് സ്വാധീനം കുറഞ്ഞ ഗ്രാമങ്ങളിലെ എതിർ പാർട്ടികളിലെ നേതാക്കളെയും ഉശിരുള്ള പ്രവർത്തകരെയും കൊന്നുതള്ളാനും സിപിഎം വളർത്തിയ ആൾ അതാണ് സുരൻ കണ്ണൂർ സെൻട്രൽ ജയിൽ, ചീമേനി തുറന്ന ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ, ഇങ്ങിനെ പല ജയിലുകളിലും ഇയാൾ മാറി മാറി കരാഗ്രഹവാസം അനുഭവിച്ചു.

അന്ത്യേരി സുരയുടെ മകളുടെ വിവാഹത്തിന് പാര്‍ട്ടി ലക്ഷങ്ങളാണ് നല്‍കിയത് എന്ന വാർത്ത അന്ന് പ്രമുഖ പത്രങ്ങളിൽ വന്നിരുന്നു. സുരയുടെ മകളുടെ കല്യാണത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി മെമ്പര്‍മാര്‍ക്കിടയില്‍ സര്‍ക്കുലറും വിതരണം ചെയ്തിരുന്നതായി വാർത്തയുണ്ടായിരുന്നു. സിപിഎമ്മിന്റെ പല പ്രമുഖരുടെയും മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഈ സുരൻ. ഇയാൾ ചെക്യാട്ട് പുതിയ വീട് നിര്‍മിച്ചപ്പോഴും സിപിഎം വൻ തുക പിരിവെടുത്ത് നല്‍കി,ടിപി ചന്ദ്രശേഖരന്‍വധ ഗൂഢാലോചനയുമായി അന്ത്യേരി സുരക്കു ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. ചെക്യാട്ട് മുസ്‌ലിം നേതാവ് താനക്കോട്ടൂര്‍ മൊയ്തു ഹാജിയെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ അന്ന് ഇയാൾ ജയിലിൽ ആയിരുന്നു എങ്കിലും ടി പി വധത്തിനു തൊട്ടു മുൻപ് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയിരുന്നു.

നിയമം തെറ്റിച്ച് പരോളിലിറങ്ങാനുള്ള സ്വാധീനം സുരക്കുണ്ടായിരുന്നു എന്ന് ആരോപണമുണ്ട്. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനുമടക്കം സിപിഎമ്മിന്റെ കണ്ണൂരിലെയും കോഴിക്കോട്ടെയും പ്രമുഖ നേതാക്കള്‍ അന്ത്യേരി സുരയുടെ മകളുടെ വിവാഹത്തിനെത്തി. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചന വിവാഹവീട്ടില്‍ നടന്നതായാണ് പോലീസ് സംശയിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കേ 2010 അവസാനമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മുപ്പതോളം രാഷ്‌ട്രീയത്തടവുകാരെ സുഖവാസത്തിനായി ചീമേനിയിലെ തുറന്ന ജയിലിലേക്കു മാറ്റിയത്. 2011 ഓഗസ്റ്റില്‍ കാസര്‍കോട്ട് ചീമേനിയിലെ തുറന്ന ജയിലില്‍ കഴിയുമ്പോൾ ജയിലിനു പുറത്തുകടന്ന് ഒരു കിലോമീറ്റര്‍ അകലെ കോളനിയിലെ വ്യാജമദ്യ വില്‍പന കേന്ദ്രത്തിലെത്തി എന്ന് ആരോപണമുണ്ട്. മറ്റു രണ്ടു തടവുകാരോടൊപ്പം അവിടെ മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനെ തുടര്‍ന്നു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതിന്റെ പേരില്‍ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

ബിജെപി നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധക്കേസിലെ പ്രതി പ്രദീപനും അന്ത്യേരി സുരയും ഉള്‍പ്പെടെ സിപിഎമ്മിനു വേണ്ടപ്പെട്ടവരെയാണു തുറന്ന ജയിലിലേക്കു മാറ്റാന്‍ ആഭ്യന്തരവകുപ്പു നിര്‍ദേശം നല്‍കിയത് എന്നത് അന്ന് വിവാദമായി. പ്രദീപനെ പിന്നീടു ശിക്ഷ ഇളവുചെയ്തു വിട്ടയച്ചു. തടവുചാടി വീണ്ടും പിടിയിലാവുന്നവരെ വിദൂര ജയിലുകളിലേക്കു വിടുകയാണു പതിവെങ്കിലും, അന്ത്യേരി സുരയെ സ്വന്തം തട്ടകമായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ളോക്കിലേക്കു തന്നെ തിരിച്ചു കൊണ്ടുവരികയായിരുന്നു.

2012 ജൂലൈ മാസത്തിൽ അന്ത്യേരി സുരയുൾപ്പെടെ 11 സി.പി.എം തടവുകാ൪ ചേ൪ന്ന് ജയിലിൽ ഹെഡ് വാ൪ഡനെയും രണ്ട് വാ൪ഡൻമാരെയും മ൪ദിച്ചിരുന്നു. അതിനു ശേഷം ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ജയിൽ ജീവനക്കാ൪ സി.പി.എം തടവുകാരെ മ൪ദിച്ചെന്നാരോപിച്ചാണ് ജയിലിലേക്ക് മാ൪ച്ച് നടത്തി. സിപിഎം തടവുകാരെ ഉദ്യോഗസ്ഥരെ ചെറുക്കുമെന്ന് മാ൪ച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം തൃശൂ൪ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ ജയിൽ ഉദ്യോഗസ്ഥ൪ക്ക് നേരെ ഭീഷണി മുഴക്കിയത് അന്ന് വാർത്തയായിരുന്നു.

2017 ഏപ്രിലിൽ പരോളിന്‌ ശ്രമിച്ച അന്ത്യേരി സുരയ്‌ക്ക് പക്ഷെ തിരിച്ചടി നേരിട്ടു. ഇയാൾക്ക് പരോൾ നൽകരുതെന്ന് വടകര റൂറൽ എസ്.പിയുടെ റിപ്പോർട്ട് വന്നിരുന്നു. സുര പുറത്തിറങ്ങിയാൽ നാട്ടിൽ രാഷ്‌ട്രീയ സംഘർഷത്തിനുള്ള സാധ്യത ഉണ്ടെന്ന വസ്തുത കണക്കിലെടുത്താണ് എസ് പി അങ്ങിനെ റിപ്പോർട് നൽകിയത്. സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ ഇടപെട്ടിട്ടും വഴങ്ങാത്ത എസ്.പിയെ സ്ഥലംമാറ്റിയാണ് പണി കൊടുത്തത്.