നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല, കുറ്റക്കാര്‍ക്കെതിരെ ഏത് അറ്റം വരെയും പോകുമെന്ന് ഗവര്‍ണറുടെ വാക്കുകളിൽ വിശ്വാസം, 

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്ന് പറയുന്നവര്‍ തന്നെയാണ് അവരെ സംരക്ഷിക്കുന്നതെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ്. മന്ത്രിമാരുടെ ഉറപ്പുകളില്‍ വിശ്വാസമില്ലെന്നും ചെറിയവനോ വലിയവനോ എന്ന് നോക്കാതെ കുറ്റക്കാര്‍ക്കെതിരെ ഏത് അറ്റം വരെയും പോകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം നടന്നിട്ട് പത്ത് ദിവസം ആകുന്നു. ആദ്യം പ്രതിചേര്‍ത്ത 12 പേരില്‍ പ്രധാനപ്പെട്ട പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. വെറും പ്രവര്‍ത്തകരല്ല, എസ്എഫ്‌ഐ ഭാരവാഹികളാണ്. അവര്‍ എവിടെപ്പോയി എന്ന് നേതാക്കള്‍ക്ക് അറിയാം. പ്രതികളെ അവര്‍ സംരക്ഷിക്കുകയാണെന്ന് തനിക്ക് നല്ലപോലെ അറിയാം. കുറ്റക്കാരായ എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കുന്നത് നേതാക്കന്മാരാണ്. അല്ലെങ്കില്‍ ഇതിനുമുമ്പേ കുറ്റക്കാര്‍ പിടിയിലാകുമായിരുന്നു.

പാര്‍ട്ടി സംരക്ഷണം നല്‍കുമ്പോള്‍ പോലീസിന് ഏതറ്റം വരെ പോകാന്‍ സാധിക്കും എന്ന് തനിക്കറിയില്ല. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയില്ല എങ്കില്‍ താന്‍ അടുത്ത നടപടി സ്വീകരിക്കും. മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടുപടിക്കല്‍ താനും കുടുംബവും സമരം കിടക്കുമെന്ന് ജയപ്രകാശ് വ്യക്തമാക്കി.

അവിടെ നടക്കുന്ന അക്രമം സംഭവങ്ങളെക്കുറിച്ച് ഡീനിന് അറിയാം. ഒരാഴ്ചവരെ ഡീനിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. ഡീനിനെയും വാര്‍ഡനെയും പ്രതിചേര്‍ക്കണമെന്ന് ജയപ്രകാശ് ആവശ്യപ്പെട്ടു. അതേസമയം കേസില്‍ മൂന്നു പേരുടെ കൂടെ അറസറ്റ് രേഖപ്പെടുത്തി. എസ്എഫ്‌ഐ യുണീറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.