അവസാന ശ്വാസം പോകുന്നതിന് മുൻപ് ചെറിയ വിറയൽ, ഭാര്യയുടെ കൈ മുറുകെ പിടിച്ചു; സിദ്ദിഖിന്റെ അവസാന നിമിഷം ഇങ്ങനെ

സംവിധായകൻ സിദ്ധിഖിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദനയിലാണ് സിനിമ ലോകം. താരത്തെ അവസാനമായി ഒരു നോക്കു കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അവസാന നിമിഷം വരെ സിദ്ധിഖിനൊപ്പം ഭാര്യ സജിതയും ഉണ്ടായിരുന്നു. അടുത്ത് നിന്ന് മാറാതെ ഇരുന്നു. അവസാനത്തെ ശ്വാസം എടുക്കുന്ന സമയം സജിതയുടെ കൈ സിദ്ധിഖിന്റെ കൈക്കുള്ളിൽ തന്നെയുണ്ടായിരുന്നു. മുറുകെ പ്പിടിച്ചിരുന്നു. അവസാന ശ്വാസം പോ കുന്നതിന് മുൻപ് ചെറിയ വിറയ ൽ ഉണ്ടായിരുന്നു. പിന്നെ പതിയെ പതിയെ വയറും ശ്വാസവും താഴ്ന്ന് താഴ്ന്ന് പോകുന്നതായി ചുറ്റുമുള്ളവർ കണ്ടുനിന്നു. സജിതയ്ക്ക് കണ്ടു നിൽക്കാനായില്ലെങ്കിലും അവസാന യാത്രയിലും താൻ കൂടെയുണ്ടന്നും ഒപ്പം നിൽക്കുമെന്നും തെളിയിച്ചിരിക്കുകയാണ് ആ കൈ പിടിയിൽ ഒതുക്കിയ സ്നേഹം. അങ്ങനെയാണ് സജിത സിദ്ധിഖിനെ യാത്രയാക്കിയത്

കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെസിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായി. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. മലയാളത്തില ചിരിപ്പടക്കത്തിന് തിരികൊളുത്തിയ അനേകം കഥാപാത്രങ്ങളെയും ഡയലോ​ഗുകളെയും മലയാളികൾക്ക് സമ്മാനിച്ചാണ് സിദ്ദിഖിന്റെ മടക്കം.

കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനിൽ വെച്ചാണ് അദ്ദേഹം പിൽക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. ഈ കാലയളവിലാണ് ഇരുവരും സംവിധായകൻ ഫാസിലിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സഹസംവിധായകരാകുന്നതും. ഈ ഘട്ടത്തിൽ തന്നെയാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥ ഇരുവരും ചേർന്നെഴുതുന്നത്. നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് ആധാരമായതും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ കഥയായിരുന്നു. ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, റാംഞ്ചി റാവു സ്പീക്കിം​ഗ്, മാന്നാ‍ർ മത്തായി തുടങ്ങിയ ബോക്സ് ഓഫീസിനെ തകർത്ത ഒരുപിടി ചിത്രങ്ങൾ സിദ്ദിഖ് സമ്മാനിച്ചു. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തു.