പഞ്ചാബിൽ ഖലിസ്ഥാൻ അഴിഞ്ഞാട്ടം, എല്ലാ വീട്ടിലും ഖൽസാ രാജ് പതാക പറത്താൻ ആഹ്വാനം

പഞ്ചാബിൽ പുതിയ പോർമുഖം തുറന്ന് സിഖ് പാന്തിക് നേതാവ്. പോലീസ് അറസ്റ്റ് ചെയ്ത് കൊടും ഭീകരൻ അമൃത് പാൽ സിങ്ങിന്റെ എല്ലാ അനുയായികളേയും മോചിപ്പിക്കണം എന്നു അന്ത്യ ശാസനം.പാന്തിക് സംഘടനകളുടെ യോഗം വിളിച്ച അകാൽ തഖ്ത് ജതേദാർ ഗിയാനി ഹർപ്രീത് സിംഗ് 24 മണിക്കൂർ സമയമാണ്‌ ഖലിസ്ഥാൻ തീവ്രവാദികളേ മോചിപ്പിക്കാൻ നല്കിയ സമയം.അന്ത്യശാസനം മാനിച്ചില്ലെങ്കിൽ ഗ്രാമതലത്തിൽ സർക്കാരിനെതിരെ വൻ നീക്കങ്ങൾ തുടങ്ങാൻ ആഹ്വാനം ചെയ്തു.

സിഖ് സംടനകളുടെ കൂട്ടായ്മ എല്ലാ വീട്ടിലും വാഹനങ്ങളിലും ഖൽസാ രാജ്‘ പതാകകൾ പറത്താൻ ആഹ്വാനം ചെയ്തു. അറസ്റ്റിലായ ഖലിസ്ഥാൻ അനുകൂലികളുടെ വീടുകളിൽ സഹായം എത്തിക്കും. എല്ലാ നിയമ സഹായവും സൗജന്യമായി നല്കാനും തീരുമാനിച്ചു. യോഗത്തിൽ സുവർൺന ക്ഷേത്രം ഉൾപ്പെടെ എല്ലാ ഗുരുദ്വാരകളിൽ നിന്നും പ്രമുഖർ എത്തിയിരുന്നു. പോലീസിനും സൈന്യത്തിനും എതിരേ മുദ്രാവാക്യവും ഖലിസ്ഥാൻ സിന്ദാബാദ് വിളിയും ഉണ്ടായി.

ഇതോടെ പഞ്ചാബിൽ ഖലിസ്ഥാനും വിഘടനവാദവും കൂടുതൽ ശക്തമായി.ഗ്രാമതലത്തിൽ സർക്കാരിന്റെ കുതന്ത്രങ്ങൾ തുറന്നുകാട്ടാൻ അകൽ തഖ്ത് ‘ഖൽസ വാഹിർ’ ആരംഭിക്കുമെന്ന് യോഗം തീരുമാനിച്ചു.മാർച്ച് 19 മുതൽ അമൃത്പാൽ തന്റെ ‘ഖൽസ വാഹിർ’ രണ്ടാം പാദം ആരംഭിക്കാനിരിക്കുകയായിരുന്നു. ഖൽസ വാഹിർ ഉദ്ദേശിക്കുന്നത് സിഖ് മത പ്രചാരണമാണ്‌.

ഖലിസ്ഥാൻ വാദികളായ ആളുകളേ മോചിപ്പിക്കാൻ സർക്കാരിനും പോലീസിനും അന്ത്യ ശാസനം നല്കിയതോടെ പഞ്ചാബിലെ സ്ഥിതിഗതികൾ കൂടുതൽ വഴളാകുകയാണ്‌. 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് അല്ലാവരേയും മോചിപ്പിച്ചില്ലെങ്കിൽ സിഖ് മത വിഭാഗം പ്രാദേശിക തലം മുതൽ വിഷയത്തിൽ ഇടപെടും എന്നും മുന്നറിയിപ്പ് ഉണ്ട്.

ഗൂഢാലോചന‘യുടെ ഭാഗമായി സിഖുകാർക്കെതിരെ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിന് പഞ്ചാബ്, കേന്ദ്ര സർക്കാരുകൾക്കൊപ്പം ഏതാനും ദേശീയ മാധ്യമസ്ഥാപനങ്ങളും ഉത്തരവാദികളാണെന്നും യോഗം വിലയിരുത്തി. “ഇന്ത്യയിലും വിദേശത്തുമുള്ള സിഖുകാരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജതേദാർ ആഹ്വാനം ചെയ്തു.ഇതിനായി ഞങ്ങൾ ഇതിനകം അഭിഭാഷകരുടെ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട് എന്നും അറിയിച്ചു.പഞ്ചാബ് സർക്കാർ 100ഓളം സോഷ്യൽ മീഡിയ ചാനലുകൾ പ്രവർത്തനം നിർത്തി വയ്പ്പിച്ചിരുന്നു.സർക്കാർ അടച്ച 100-ഓളം സിഖ് ചാനലുകൾ പുനഃസ്ഥാപിക്കാൻ സിഖ് സംഘടനകളുടെ പ്രതിനിധികൾ മറ്റൊരു അന്ത്യശാസനം നൽകി. സിഖുകാരെ അടിച്ചമർത്തുന്നതിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ അകാൽ തഖ്ത്തിൽ നടന്ന യോഗത്തിൽ ഏതാനും സിഖുകാർ ഖാലിസ്ഥാന് അനുകൂലമായും അമൃത്പാലിനെ പിന്തുണച്ചും ചില ദേശീയ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും മുദ്രാവാക്യം മുഴക്കി. എല്ലാ സിഖ് സംഘടനകളോടും ആവശ്യപ്പെട്ടു.അമൃത്പാലിനെതിരായ ഓപ്പറേഷനിൽ അറസ്റ്റിലായ എല്ലാവർക്കും സൗജന്യ നിയമസഹായം നൽകാനും യോഗത്തിൽ ധാരണയായി.

“അനാവശ്യ കേസുകളിൽ യുവാക്കളേ അറസ്റ്റ് ചെയ്ത എല്ലാ കുടുംബങ്ങൾക്കും സഹായം എത്തിക്കും.അഭിഭാഷകരുടെ പാനൽ അവരുടെ കേസുകൾ സൗജന്യമായി കൈകാര്യം ചെയ്യും.ദുരിതബാധിതരായ കുടുംബങ്ങൾ ഇതിനകം നിയമിച്ച അഭിഭാഷകരുടെ ഫീസ് സിഖ് സംഘ്ടനകൾ നല്കും.ഏഴ് സിഖുകാർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സിഖ് സംഘടനകൾ തീരുമാനിച്ചു.പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സിഖ് സംഘടനകൾക്ക് ആഹ്വാനം നല്കി.സിഖുകാരോട് അവരുടെ വീടിന് മുകളിലും വാഹനങ്ങളിലും മുറ്റത്തും ഖൽസാ രാജ്‘ പതാകകൾ പറത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.സിഖുകാർക്കെതിരെ നയതന്ത്ര ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തീവ്ര നിലപാടുകാരനായ ജതേദാർ ആരോപിച്ചു. ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, എല്ലാ പാന്തിക് പ്രതിനിധികളും ജഥേദാറിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. സുവർണ്ണ ക്ഷേത്രം ഗ്രന്ഥി ഗ്യാനി ജഗ്താർ സിംഗ്, സാഹിബ് ബൽജിത് സിംഗ് തുടങ്ഗ്നിയവർ എന്നിവരും യോഗത്തിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.