15 മിനിറ്റത്തെ ഐക്യു ടെസ്റ്റിന് സർക്കാർ ഉദ്യോ​ഗസ്ഥ രസീത് ഇല്ലാതെ 1000 രൂപ വാങ്ങി, ഈ പകൽ കൊള്ള ആരോഗ്യവകുപ്പൊ സർക്കാരോ അറിയുന്നുണ്ടോ?

തൃപ്പൂണിത്തുറ താലൂക്ക് ഹോസ്പിറ്റലിൽ learning disability certificate ന്റെ ആവശ്യത്തിനായി IQ test നടത്താൻ പോയ മാതാപിതാക്കൾ അവർക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ്, സിൻസി അനിൽ,മിത്ര സതീഷ് എന്നിവരാണ് സർക്കാർ ആശുപത്രിയിലെ പകൽക്കൊള്ളയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്നെഴുതുന്നത്. 9 മണിക്ക് എത്തേണ്ട ഡോക്ടർ എത്തിയപ്പോൾ 10.30ന്, 10 മണി ആയപ്പോഴേക്കും പല കുട്ടികളും അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. ടെസ്റ്റ് ചെയ്ത ഉദ്യോഗസ്ഥ 1000 രൂപ നൽകാൻ പറഞ്ഞു. പൈസ എടുത്തില്ല എന്നുള്ളത് കൊണ്ട് GPAy ചെയ്തു. രസീത് തന്നില്ല. ചെയ്തു കഴിഞ്ഞാണ് ശ്രദ്ധിച്ചത് അത് അവരുടെ പേഴ്സണൽ number ആയിരുന്നു എന്നറിഞ്ഞത്. 25 കുട്ടികൾ മിനിമം ഉണ്ടായിരുന്നു… ഉച്ചവരെ അവര് പോക്കറ്റിൽ ആക്കിയത് 25000 രൂപ… അങ്ങനെ എത്ര ദിവസം???? Receipt ഇല്ലാതെ ആരാണ് ഈ തുക നിശ്ചയിക്കുന്നത്???? ഈ പകൽ കൊള്ള… അതും ഏറ്റവും പരിഗണന ലഭിക്കേണ്ട ഈ വിഭാഗം കുട്ടികളോട് കാണിക്കുന്ന നെറികേട് ആരോഗ്യവകുപ്പൊ സർക്കാരോ അറിയുന്നുണ്ടോ????ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നെന്ന് രണ്ട് അമ്മമാരും കുറിപ്പിൽ പറയുന്നു

സിൻസി എഴുതിയ കുറിപ്പ്

ഒരു പകൽ കൊള്ളയെ കുറിച്ചാണ് ഈ post….ഈ ചൂഷണം അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല….ഇന്നലെ മോനെയും കൊണ്ട് tripunithura താലൂക്ക് ഹോസ്പിറ്റലിൽ learning disability certificate ന്റെ ആവശ്യത്തിനായി IQ test നടത്താൻ പോയി…9 മണിക്ക് എത്താൻ പറഞ്ഞു.. ഞങ്ങൾ കൃത്യസമയത്തു എത്തുകയും ചെയ്തു…ഒരു ഹാളിൽ കുറെയധികം കുട്ടികളും രക്ഷിതാക്കളും ഇരിക്കുന്നു…ഫാനുകൾ ഇട്ടിട്ടുണ്ട്… രാവിലെ തന്നെ ചൂട് കാറ്റ് ആണ് ഹാൾ നിറയെ…മുകളിലത്തെ നിലയിൽ sheet കൊണ്ട് മേഞ്ഞ ഒരു ഹാൾ ആയിരുന്നു അത്…അവിടെ ചുട്ടു പഴുത്താണ് എല്ലാവരും ഇരുന്നത്…. ഒന്നര മണിക്കൂർ ചൂട് കൊണ്ട് സഹിക്കാൻ ആകാതെ പിള്ളേര് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി… എന്റെ കുഞ്ഞ് മകൾ vomit ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അവളെയും കൊണ്ട് പുറത്തേക്കു പോയി…അപ്പോഴും അസ്സസ്മെന്റ് എടുക്കുന്ന മാഡം വന്നിട്ടില്ല…അവിടെ 6 Ac യോളം ഉണ്ടായിരുന്നു…അത് ഓൺ ചെയ്യുന്നുമില്ല…നോക്കിയിരുന്നു മാഡം എത്തി…അപ്പോൾ തന്നെ ac ഓൺ ചെയ്തു…Hyperactive ആയ കുഞ്ഞുങ്ങളെ കൊണ്ട് മാതാപിതാക്കൾ കഷ്ടപെടുന്നുണ്ടായിരുന്നു…എന്റെ മകളെ കൊണ്ട് ഞാനും…. 1000 രൂപ കൊണ്ട് വരണം എന്ന് ഹോസ്പിറ്റലിൽ നിന്നും തലേന്ന് വിളിച്ചു പറഞ്ഞിരുന്നു….അപ്പൊൾ തന്നെ recepit വാങ്ങണം എന്നും ഇതൊരു ചൂഷണം ആണെന്നും മനസ്സ് പറഞ്ഞിരുന്നു….25 കുട്ടികൾ മിനിമം ഉണ്ടായിരുന്നു… ഉച്ചവരെ അവര് പോക്കറ്റിൽ ആക്കിയത് 25000 രൂപ… അങ്ങനെ എത്ര ദിവസം???? Receipt ഇല്ലാതെ ആരാണ് ഈ തുക നിശ്ചയിക്കുന്നത്???? ഈ പകൽ കൊള്ള… അതും ഏറ്റവും പരിഗണന ലഭിക്കേണ്ട ഈ വിഭാഗം കുട്ടികളോട് കാണിക്കുന്ന നെറികേട് ആരോഗ്യവകുപ്പൊ സർക്കാരോ അറിയുന്നുണ്ടോ????ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു… പക്ഷെ എന്റെ മോള് വല്ലാതെ കരയാൻ തുടങ്ങിയപ്പോൾ എങ്ങനെ എങ്കിലും പോന്നാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…

അവിടെ ഉണ്ടായിരുന്ന മറ്റൊരു അമ്മയുടെ post താഴെ ചേർക്കുന്നു… Mitra Satheesh writes ഇന്ന് മോളെയും കൊണ്ട് disability certificate ആവശ്യത്തിനായി IQ test ചെയ്യാൻ ഒരു സർക്കാർ ആശുപത്രിയിൽ പോയിരുന്നു. 9 മണിക്ക് ഹാജരാകാനാണ് പറഞ്ഞത്. ഞങ്ങൾ ചെല്ലുമ്പോൾ ഒരു മുറി നിറയെ രക്ഷിതാക്കളും differently abled കുട്ടികളും. ഒരു കുട്ടിക്ക് നേരെ ഇരിക്കാൻ പോലും പറ്റുനില്ലയിരുന്ന്. ആ മോനെയും കൊണ്ട് അമ്മയും അച്ഛനും ബുദ്ധിമുട്ടുന്നത് ഒരു നൊമ്പര കാഴ്ച്ചയായിരുന്നു. 10 മണി ആയപ്പോഴേക്കും പല കുട്ടികളും അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. IQ test ചെയ്യേണ്ട ഉദ്യോഗസ്ഥ ബസ്സ് കിട്ടാത്തത് കൊണ്ട് എത്തിയത് 10.30 ന്. ടെസ്റ്റിംഗ് ആരംഭിച്ചു. മോളുടെ നമ്പർ എഴായിരുന്നു. അവളെ 12.15pm വിളിച്ചു. ഒരു കുട്ടിക്ക് ശരാശരി 15mt സമയം . 1230 ടെസ്റ്റ് കഴിഞ്ഞു. ടെസ്റ്റ് ചെയ്ത ഉദ്യോഗസ്ഥ 1000 രൂപ നൽകാൻ പറഞ്ഞു. പൈസ എടുത്തില്ല എന്നുള്ളത് കൊണ്ട് GPAy ചെയ്തു. രസീത് തന്നില്ല.ചെയ്തു കഴിഞ്ഞാണ് ശ്രദ്ധിച്ചത് അത് അവരുടെ പേഴ്സണൽ number ആയിരുന്നു.
എൻ്റെ കുറച്ചു സംശയങ്ങൾ.

അറിയാവുന്നവർ ഉത്തരം നൽകി സഹായിക്കുക 1. രസീത് ഇല്ലാതെ സർക്കാർ ആശുപത്രിയിൽ പുറത്ത് നിന്ന് വന്ന് ഒരാൾക്ക് ടെസ്റ്റ് നടത്തിയതിൻ്റെ പൈസ വാങ്ങാൻ സാധിക്കുമോ ? 2. പ്രൈവറ്റ് സ്ഥാപനങ്ങളിൽ പോലും IQ test ന് ആയിരം രൂപ ( 1-11/2 മണിക്കൂർ പരിശോധനക്ക്) മാത്രം വാങ്ങുമ്പോൾ , സർക്കാർ സ്ഥാപനത്തിൽ ടെസ്റ്റ് ഒരു പ്രഹസനമായി നടത്തി 1000 രൂപ വാങ്ങുന്നതിൻ്റെ യുക്തി എന്താണ് ? 3. അവിടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളും ഉണ്ടായിരുന്നു. അവരിൽ നിന്നും ഉദ്യോഗസ്ഥ 1000 രൂപ തന്നെ വാങ്ങി. ഇതിനെ ചൂഷണം എന്നല്ലാതെ എന്താണ് വിളിക്കാൻ പറ്റുക ? 4. ഏകദേശം 20 കുട്ടികൾ IQ test nu വന്നു. 20000 രൂപ 5 മണിക്കൂർ സേവനത്തിന്. ഇത് നമ്മടെ നാട്ടിലെ നടക്കൂ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് പുറത്ത് നിന്ന് IQ test ചെയ്യാൻ മാത്രമായി അവരെ വരുത്തിച്ചു എന്നതാണ്. അങ്ങനെയാണെങ്കിൽ കൂടി സർക്കാർ ആശുപത്രിയിൽ വെച്ച് നടത്തുമ്പോൾ, പാവപ്പെട്ട രോഗികൾ ആകുമ്പോൾ ഫീസ് ന്യായമായ രീതിയിൽ നിജപെടുത്തണ്ടെ ? അവർക്ക് തോന്നുന്നത് വാങ്ങാൻ പറ്റുമോ ?