നന്ദിയാല്‍ പാടുന്നു ദൈവമേ… ഗായകരെ കാണാനെത്തി ഗാനരചയിതാവ് ഫാ. ജോയല്‍

നന്ദിയാല്‍ പാടുന്നു ദൈവമേ അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു ഈ ക്രിസ്തീയ ഭക്തി ഗാനം സോഷ്യൽ മീഡിയയിൽ തരം​ഗമാണ്. തൃശൂരിലെ ​ഗംഭീര വിജയത്തിന് പിന്നാലെ ലൂർദ് മാതാവിന് നന്ദിയർപ്പിക്കാവനെത്തിയപ്പോൾ സുരേഷ് ​ഗോപി ഈ ​ഗാനം ആലപിച്ചിരുന്നു. തൃശൂർ സ്ഥാനാർത്ഥി ആയിരുന്നപ്പോൾ രാധികയ്‌ക്കൊപ്പം പാടിയിരുന്നു കഴിഞ്ഞ ദിവസം ആ പട്ടു പാടി ഹിറ്റാക്കിയ ഹിറ്റായ ഗാനത്തിന്റെ ഗായകരെ കാണാനെത്തി ഗാനരചയിതാവ് ഫാദര്‍ ജോയല്‍.

സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് പാടിയ ഈ ഭക്തിഗാനം ജനലക്ഷങ്ങൾ ഏറ്റെടുത്തിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം തൃശൂര്‍ ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ചതിന് ശേഷവും സുരേഷ് ഗോപി മാതാവിന് മുന്നില്‍ ഈ പാട്ട് പാടിയിരുന്നു .ബുധനാഴ്ച രാവിലെ സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിലാണ് ഫാദര്‍ ഡോ. ജോയല്‍ എത്തിയത് . അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി പങ്ക് വച്ചിരുന്നു. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ഗാനമാണിത്. സമൂഹമാധ്യമങ്ങളിൽ അന്നു തന്നെ ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാ. ജോയൽ പണ്ടാരപ്പറമ്പിലിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി സഹവികാരിയായിരുന്ന കാലത്താണ് ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പില്‍ ഈ ഗാനം രചിച്ചത്. പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ അരുവിത്തുറ വെള്ളൂക്കുന്നേല്‍ ജെയിക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്.ലൂർദ് മാതാ പള്ളിയിൽ സ്വർണക്കൊന്ത സമർപ്പിച്ചതിനു പിന്നാലെ മാതാവിനു നന്ദി പറഞ്ഞ് സുരേഷ് ഗോപി ആലപിച്ചത് അദ്ദേഹം തന്നെ പാടിയ ക്രിസ്തീയ ഭക്തി ഗാനം. ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനമാണ്, ലൂർദ് പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധനാ കേന്ദ്രത്തിൽ വച്ച് സുരേഷ് ഗോപി പാടിയത്. മാർച്ചിൽ, സുരേഷ് ഗോപി തന്നെ പാടി യുട്യൂബിൽ റിലീസായ ഗാനമാണ് ഇത്.