ലിബിന് പിന്നാലെ അശ്വിനും വിവാഹിതനാകുന്നു, ആശംസകളുമായി ആരാധകർ

റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകരുടെ പ്രീയങ്കരനായി മാറിയ താരമാണ് അശ്വിൻ വിജയൻ. പഠനകാലത്ത് പലവേദികളിലും നിറസാന്നിധ്യമായിരുന്നു അശ്വിൻ. സരിഗമപയിൽ എത്തിയതോടെ അശ്വിൻ ഒരു താരമായി ഉയർന്നു. തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി ജോലി ചെയ്യുന്ന അശ്വിൻ പാലക്കാട് സ്വദേശിയാണ്. അടുത്തിടെയാണ് സരി​ഗമപയുടെ വിജയി ലിബിൻ വിവാഹിതനായത്. ലിബിനും തെരേസക്കും ആശംസകളുമായി സഹതാരങ്ങളെത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വിൻ. താൻ വിവാഹിതനാവാൻ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചാണ് അദ്ദേഹം എത്തിയിട്ടുള്ളത്. മൂത്തപ്പ എന്നാണ് അശ്വിനെ എല്ലാവരും വിളിക്കുന്നത്.

ആലാപനത്തിൽ മാത്രമല്ല കംപോസിങ്ങിലും താൽപര്യമുണ്ടെന്ന് അശ്വിൻ നേരത്തെ പറഞ്ഞിരുന്നു. സരിഗമപയിലേക്ക് വന്നതിന് ശേഷം സംഗീത ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മൂത്താപ്പേടെ കല്യാണത്തിനായി കാത്തിരിക്കുകയാണ് താനെന്ന് പറഞ്ഞ് ജാസിമായിരുന്നു ആദ്യം കമന്റുമായെത്തിയത്.

ചെറുപ്പം തൊട്ടേ അമ്മയും അച്ഛനും നൽകിയ പ്രോത്സാഹനമാണ് എന്നെ വളർത്തിയതെന്ന് അശ്വിൻ പറയുന്നു. അവരാണ് എന്റെ കഴിവ് കണ്ടെത്തി എല്ലാ പിന്തുണയും നൽകിയത്. അഞ്ചാം വയസോടെയാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്. കർണ്ണാടക സംഗീതമാണ് പഠിച്ചത്. അരങ്ങേറ്റത്തിനു ശേഷം പലയിടത്തും കച്ചേരികൾ നടത്തിയിട്ടുണ്ട്. ഇപ്പോഴും പഠനം തുടരുന്നുണ്ടെന്നും അശ്വിൻ വ്യക്തമാക്കിയിരിക്കുന്നു