പെട്ടെന്ന് ദേഷ്യം വരും, മറ്റുള്ളവരോടുള്ള ദേഷ്യം നമ്മളോട് തീര്‍ക്കും, ജ്യോത്സനയെ കുറിച്ച് ഭര്‍ത്താവ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സന. മലയാളത്തിലെ പിന്നണി ഗായകര്‍ക്ക് ഇടയില്‍ ശ്രദ്ധേയയാണ് ജ്യോത്സന. 2002ല്‍ പ്രണയമണി തൂവല്‍ എന്ന ചിത്രത്തില്‍ പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമയിലേക്കുള്ള ജ്യോത്സനയുടെ അരങ്ങേറ്റം. എന്നാല്‍ താരത്തെ ഏറെ ശ്രദ്ധേയമാക്കിയത് നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനമാണ്. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങള്‍ താരം ആലപിച്ചു. നിരവധി ആല്‍ബങ്ങളിലും പാടി.

എറണാകുളം സ്വദേശിയും ഐടി ജീവനക്കാരനുമായ ശ്രീകാന്താണ് ജ്യോത്സ്‌നയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. 2010ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ ജ്യോത്സനയുടെ സ്വഭാവത്തെ കുറിച്ച് ഭര്‍ത്താവ് ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജ്യോത്സ്‌നയില്‍ ഇഷ്ടപ്പെടാത്ത സ്വാഭവത്തെ കുറിച്ച് ഭര്‍ത്താവ് ശ്രീകാന്ത് പറഞ്ഞത്. ‘ജ്യോത്സ്‌ന പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണ്. അതുപോലെ തന്നെ പെട്ടന്ന് ഇറിറ്റേറ്റഡാവുകയും ചെയ്യും. ചിലപ്പോള്‍ പുറത്തുള്ളവരോടുള്ള ദേഷ്യവും എന്നോട് കാണിക്കും. പക്ഷെ അങ്ങനെയാണ് എന്ന് അറിയാവുന്നത് കൊണ്ട് പെട്ടന്ന് പരിഹരിക്കും’ ശ്രീകാന്ത് പറയുന്നു. ഭര്‍ത്താവിന് ദേഷ്യം വളരെ വിരളമായി മാത്രമെ വരാറുള്ളൂവെന്നും വന്നാല്‍ അത് ഒന്നൊന്നര ദേഷ്യമായിരിക്കുമെന്നും ജോത്സ്‌ന പറയുന്നു.

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ലൂസിഫറിലെ ഹിന്ദി ഗാനമാണ് അവസാനമായി ആലപിച്ച പിന്നണി ഗാനം. ലൂസിഫറിലെ ഗാനം വലിയ വിജയമാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പടം കാണാന്‍ പോയപ്പോഴും പാട്ട് ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നും റെക്കോര്‍ഡ് ചെയ്യുമ്പോള്‍ തന്നെ പാട്ട് ഇങ്ങനെയാണ് വരാന്‍ പോകുന്നതെന്ന് അറിയാമായിരുന്നുവെന്നും ജ്യോത്സ്‌ന നേരത്തെ പറഞ്ഞിരുന്നു. ക്ലൈമാക്‌സ് സംഘട്ടനരംഗത്തിനിടയില്‍ പല പല ഭാഗങ്ങളായി വരുന്നൊരു പാട്ട്. അത്രയും പ്രാധാന്യമേ താനും നല്‍കിയിരുന്നുള്ളൂവെന്നും ജ്യോത്സ്‌ന പറഞ്ഞിരുന്നു.