ശബ്ദം നഷ്ടപ്പെടുന്ന കാലത്തായിരുന്നു വിവാഹം. അവർ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്നേ മരിച്ചു പോകുമായിരുന്നു, മിന്മിനി

പ്രേക്ഷകരുടെ പ്രീയപ്പെട്ട പിന്നണിഗായികയാണ്‌ മിന്മിനി റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആർ. റഹ്മാന്റെ കന്നി സംഗീതസം‌രംഭമായ ചിന്ന ചിന്ന ആസൈ.. എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിലൂടെയാണ്‌ പ്രശസ്തിയിലേക്ക് വളർന്നത്. മലയാളിയാണെങ്കിലും മിന്മിനിയുടെ മികച്ച സംഭാവനകൾ എ.ആർ. റഹ്മാനും ഇളയരാജയും സംഗീതം നൽകിയ തമിഴ് ഗാനങ്ങളിലൂടെയാണ്‌. മലയാളചിത്രമായ കിഴക്കുണരും പക്ഷിയിലെ സൗപർണികാമൃത…, കുടുംബസമേതത്തിലെ ഊഞ്ഞാൽ ഉറങ്ങി…, നീലരാവിൽ… എന്നിവ മലയാള ഹിറ്റുഗാനങ്ങളിൽ ഉൾപ്പെടുന്നു. കറുത്തമ്മ , തേവർമകൻ എന്നീ ഹിറ്റു ചിത്രങ്ങളിലേ ഗാനങ്ങളും ഇവർ ആലപിച്ചു. 1993-ൽ ലണ്ടനിലെ ഒരു സ്റ്റേജ് ഷോയ്ക്കിടെ ശബ്ദം നഷ്ടപ്പെട്ടശേഷം 2014-ഓടെ ശബ്ദം ശരിയായി തിരികെ സിനിമാസംഗീതമേഖലയിൽ തിരിച്ചെത്തി.

ഇപ്പോൾ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് എത്തിയിരിക്കുകയാണ് മിന്മിനി. വാക്കുകൾ, ഒരു ഗ്രാമത്തിലെ വളരെ സാധാരണക്കാരായ അപ്പച്ചനും അമ്മച്ചിക്കും മൂന്ന് ചേച്ചിമാര്‍ക്കും ഒപ്പമുള്ള കുഞ്ഞു ജീവിതം ആയിരുന്നു തന്റേത്. പാടാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ ചുറ്റുമുളള സ്‌നേഹമുള്ള മനുഷ്യരെല്ലാം പ്രോത്സാഹിപ്പിച്ചു. സിനിമയില്‍ പാടി, എന്നാൽ അന്നൊക്കെ അതൊക്കെ വലിയ സംഭവം ആണെന്നുപോലും തനിക്ക് അറിയില്ലായിരുന്നു.

ഒരു പാട്ട് മകള്‍ക്കൊപ്പം പാടിയതാണ് ഇപ്പോൾ മിൻ മിനി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇടയാക്കിയത് . അമ്മയെ പോലെ തന്നെ സംഗീതത്തതിൽ കഴിവ് തെളിയിക്കുകയാണ് മിനി മിനിയുടെ മക്കളും. മധുരതരമാര്‍ന്ന സ്വരമാണ് മകള്‍ അന്ന കീര്‍ത്തനയ്ക്ക്. മകന്‍ അലന്‍ അടുത്തിടെ ഒരു സിനിമയില്‍ പാടുകയും സംഗീത രംഗത്ത് പ്രോഗ്രാമറായും അസിസ്റ്റന്റ് ആയും ചുവടുറപ്പിച്ചു.

ശബ്ദം നഷ്ടപ്പെടുന്ന കാലത്തായിരുന്നു വിവാഹം. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ മരിച്ചു പോകുമായിരുന്നു അവര്‍ക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. പാട്ട് പാടാനുള്ള കഴിവ് മാത്രമല്ല എനിക്കന്ന് നഷ്ടപ്പെട്ടത്, ശബ്ദം ഒന്നാകെ പോവുകയായിരുന്നു’

തന്നെ സ്‌നേഹിക്കുന്ന ഒരു പങ്കാളിയെ കിട്ടിയതുകൊണ്ടാണ് ജീവിതത്തില്‍ മുന്നോട്ടു പോകാനായത്. നിന്ന് പോയ ശബ്ദം പിന്നെ പതിയെ പാടിത്തുടങ്ങിയത് മകനു വേണ്ടിയായിരുന്നു. അവനു വേണ്ടിയുള്ള താരാട്ടു പാട്ടിലൂടെയാണ് പാടിത്തുടങ്ങിയത്. ജീവിതത്തില്‍ ഏറ്റവും വലിയ അനുഗ്രഹമാണ് ഇതുപോലെയൊരു ജീവിതപങ്കാളിയും മക്കളും

മക്കൾ ഔദ്യോഗികമായി സംഗീതം അഭ്യസിച്ചിട്ടില്ല. ദൈവം അതിനുള്ള ഒരു വാസന അവർക്ക് കൊടുത്തതാണെന്നും ഗായിക പറയുന്നു. മക്കള്‍ രണ്ടാളും ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചു വന്ന ആള്‍ക്കാര്‍ അല്ല വീട്ടില്‍ എപ്പോഴും സംഗീതം തന്നെയാണല്ലോ. അങ്ങനെ അതിന്‌റെ നടുവിലാണ് വളര്‍ന്നത്.