മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന സമയത്തായിരുന്നു ഐഡിയ സ്റ്റാർ സിം​ഗർ വേദിയിലെത്തുന്നത്. അമ്മയുടെ ഇഷ്ടപ്രകാരമായിരുന്നു സ്റ്റാർ സിം​ഗർ ഓഡീഷനു വേണ്ടി ഡീറ്റെയിൽസ് അയച്ച് കൊടുത്തത്. കോളേജ് ഹോസ്റ്റലിന്റെ മുന്നിലുള്ള ടെലിഫോൺ ബൂത്തിൽ നിന്നും അവസാന റൗണ്ട് ഓഡീഷനു വേണ്ടി പാട്ടു പാടി കൊടുത്തത് വാണി ഇന്നും ഓർക്കുന്നു. 45 പേരിൽ ഒരാളായാണ് വാണി ജയറാം അന്ന് ഐഡിയ സ്റ്റാർ സിം​ഗറിൽ എത്തുന്നത്.

പ്രൊഫെഷൻ കൊണ്ട് ഡോക്ടർ ആയ വാണി സംഗീത വേദികളിൽ ഇന്നും സജീവമാണ്. വിവാഹത്തോടെ ലാണ്ടനിലേക്ക് ചേക്കേറിയ വാണി ഇന്നും സ്റ്റേജ് ഷോസിൽ പോകാറുണ്ട്. മൂന്നുമക്കളാണ് വാണിക്ക്. ഒരു മകനും രണ്ടുമപെൺമക്കളും വിവാഹത്തോടെയാണ് ലണ്ടനിലേക്ക് വാണി പോകുന്നത്. പ്രൊഫെഷൻ എന്നത് ആഗ്രഹിച്ചു നേടിയപ്പോൾ സംഗീതം പാഷനായി കൊണ്ട് നടക്കുകയാണ് ഇന്നും വാണി. ശനിയും ഞായറും ഓഫ് ദിനങ്ങൾ ആയതുകൊണ്ടുതന്നെ ആ ദിവസങ്ങളിൽ ആകും ഷോസുകൾ വാണി ഏറ്റെടുക്കുന്നത്. ഭർത്താവ് ഫിസിഷ്യൻ ആയതുകൊണ്ടുതന്നെ മക്കളുടെ കാര്യങ്ങൾ നോക്കുന്നത് കൂടുതലും വാണിയാണ്.

ക്ലാസിക്കലും ഫാസ്റ്റ് നമ്പറും മെലഡിയുമെല്ലാം അനായാസം പാടി ജഡ്ജസിനെ കൈയിലെടുത്ത ആ കലാകാരിയെ മെയിൻസ്ട്രീം മ്യൂസിക്കിൽ കാണാൻ സാധിച്ചില്ല. എങ്കിലും ഇന്നും പാട്ടിനോടുള്ള ആ ഇഷ്ടം വിടാതെ തുടരുന്നു. സ്റ്റാർ സിം​ഗറിൽ നിന്നും എലിമിനേറ്റ് ആയതിനു ശേഷം ഇന്ത്യക്ക് പുറത്തുള്ള നിരവധി ഷോകൾ വന്നിട്ടുണ്ടെന്ന് വാണി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത്തരത്തിൽ വലിയ ഷോകളുടെ ഭാ​ഗമാണ് താരം. വർഷങ്ങൾ കടന്ന് പോയെങ്കിലും അതേ ചിരിയും സംസാരത്തിലെ ആ ശാന്തതയും ഇന്നും മാറിയിട്ടില്ല.

ഭർത്താവും മൂന്ന് മക്കളുമടങ്ങുന്ന കൊച്ചു കുടുംബമാണ് വാണിയുടേത്. ഒരു മകനും രണ്ട് പെൺകുട്ടികളുമാണ് വാണിക്ക്. അശ്വിൻ രാജൻ എന്നാണ് ഭർത്താവിന്റെ പേര്. സേലം സ്വദേശിയായ അശ്വിൻ റെസ്പിററ്ററി കൺസൾട്ടന്റാണ്. വാണിയുടെ കുടുംബവും തമിഴ് ആചാരങ്ങൾ ഫോളോ ചെയ്യുന്നവരാണ്.