ശിവഗിരി മഠത്തെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു ചതിച്ചു.

തിരുവനന്തപുരം. ശിവഗിരി മഠത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു ചതിച്ചു. ശിവഗിരി മഠം സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രി പരിപാടിയില്‍ നിന്നും വിട്ടുനിന്നു.

ഇത് തങ്ങളെ പറഞ്ഞു ചതിക്കുന്ന പരിപാടിയായി പോയെന്നാണ്‌ പരിപാടി നടക്കുമ്പോൾ സംഘാടകർ പറഞ്ഞത്. ശിവഗിരി മഠം സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി താൻ എത്തിക്കൊള്ളാമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. പരിപാടിക്ക് താൻ എത്തില്ലെന്നോ, പങ്കെടുക്കുന്നതിൽ അസൗകര്യം ഉണ്ടെന്നോ അറിയിക്കുകയും ഉണ്ടായില്ല. സംഭവത്തില്‍ മഠം അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരിക്കുകയാണ്.

മന്ത്രി പരിപാടിയില്‍ നിന്നും വിട്ടുനിന്നത് ഖേദകരമാണെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചിട്ടുണ്ട്. ചതയദിനത്തിന്റെ പ്രാധാന്യം മന്ത്രി മനസിലാക്കണമായിരുന്നുവെന്നും സച്ചിദാനന്ദ പറയുകയുണ്ടായി. പൊതുപരിപാടി നടക്കുമ്പോൾ മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തങ്ങളുടെ പ്രതിഷേധം തുറന്നടിക്കുകയായിരുന്നു. ചതയ ദിനാഘോഷ പരിപാടി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദര്‍ശനങ്ങള്‍ കാലാതിവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരു പകര്‍ന്നുതന്ന സനാതന മൂല്യങ്ങള്‍ ഭൗതിക കാലഘട്ടത്തിലും പ്രസക്തമാണെന്നും കേന്ദ്രമന്ത്രി ശിവഗിരിയില്‍ പറഞ്ഞു.