അദാനി എയര്‍പോര്‍ട്ട് എന്ന് പേരിട്ടു; ബോര്‍ഡ് പൊളിച്ചുമാറ്റി ശിവസേന പ്രവര്‍ത്തകര്‍

മുംബയ്: . മുംബയ് വിമാനത്താവളത്തിന്റെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം എന്ന പേര് മാറ്റി അദാനി എയര്‍പോര്‍ട്ട് എന്ന പേര് ഇടുന്നതിനെതിരെ ഏറെ നാളുകകളായി ശിവസേന പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലായിരുന്നു. ഇപ്പോഴിതാ മുംബയ് വിമാനത്താവളത്തിന്റെ പേര് മാറ്റികൊണ്ട് പുതുതായി സ്ഥാപിച്ച ബോര്‍ഡ് ശിവസേന പ്രവര്‍ത്തകര്‍ പൊളിച്ചു മാറ്റി. വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കയറിയ ശിവസേന പ്രവ‌ത്തകര്‍ വിമാനത്താവളത്തിനു മുമ്ബില്‍ വച്ചിരുന്ന ബോര്‍ഡാണ് നശിപ്പിച്ചത്.

നേരത്തെ ജി വി കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന വിമാനത്താവളം കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. നിലവില്‍ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ 50 ശതമാനം ഓഹരികള്‍ മുന്‍ ഉടമസ്ഥരായ ജി വി കെ ഗ്രൂപ്പില്‍ നിന്നും ബാക്കി വരുന്ന 24 ശതമാനം ഓഹരികള്‍ മറ്റ് ചെറുകിടക്കാരില്‍ നിന്നും വാങ്ങിയതാണ്.