നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വിറ്റഴിക്കും; നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി: അടുത്ത നാല് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ആറ് ലക്ഷം കോടി രൂപയുടെ ആസ്തികള്‍ വിറ്റഴിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. സര്‍ക്കാര്‍ സ്വത്തുകള്‍ സ്വകാര്യവത്കരിക്കുന്ന ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ചു.

പ്രസ്തുത നയം അനുസരിച്ച്‌ സര്‍ക്കാര്‍ സാന്നിദ്ധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം. 2022 ല്‍ ആരംഭിച്ച്‌ 2025 ല്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്.

നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്റെ ഭാഗമായി റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക.