രാജ്യത്ത് കോറോണ കേസുകൾ കൂടുതല്‍ കേസുകള്‍ കേരളം ഉള്‍പ്പെടെയുള്ള അഞ്ച് തെക്കന്‍ സംസ്ഥാനങ്ങളില്‍: ആകെ 1.32 ലക്ഷം പുതിയ കേസുകള്‍

കൊറോണ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് കഴിഞ്ഞ ദിവസത്തെക്കാളും നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.32 ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 1.27 ലക്ഷം പുതിയ കേസുകളായിരുന്നു ഉണ്ടായിരുന്നത്. 2,31,456 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. നിലവില്‍ 17,93,645 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 3207 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 3,35,102 ആയി. നിലവിൽ 21,85,46,667 പേര്‍ രാജ്യത്തൊട്ടാകെ വാക്സിന്‍ സ്വീകരിച്ചു.

അതേസമയം തമിഴ്‌നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ അഞ്ച് തെക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 26,513 പേര്‍ക്കും കേരളത്തില്‍ 19,760 പേര്‍ക്കും കര്‍ണാടകയില്‍ 14,304 പേര്‍ക്കും ആന്ധ്രയില്‍ 14,123 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം റിപ്പോര്‍ട്ട് ചെയ്തത്.