മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 200 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാമിനു 25 രൂപയും ഒരു പവനു 200 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിനു 4325 രൂപയും ഒരു പവന് 34,600 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1000 രൂപയാണ് സ്വര്‍ണത്തിന് ഇടിഞ്ഞത്.

കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞ സ്വര്‍ണ വില 34,400 ല്‍ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു അത്. ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ചതും അന്താരാഷ്ട്ര വിപണിയിലെ ഇടിവും ആഭ്യന്തര വിപണയില്‍ പ്രതിഫലിച്ചിരുന്നു. സ്‌പോട് ഗോള്‍ഡ് വില 1784 ഡോളറായി. ഇന്നലെ വരെ ഈ വര്‍ഷം ആഗോളവിലയില്‍ 3 ശതമാനത്തിലേറെ ഇടിവുണ്ടായി. യു എസ് ട്രഷറി ആദായം ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിലും വില കുറയുന്നത് തുടരുകയാണ്.