ഇത് ഞങ്ങളുടെ ‘കുഞ്ഞു ലഡു’; ആദ്യന്തയുടെ ആദ്യത്തെ പിറന്നാള്‍ ആഘോഷമാക്കി സ്‌നേഹയും പ്രസന്നയും

തെന്നിന്ത്യന്‍ താര ജോഡികളായ സ്‌നേഹയും പ്രസന്നയും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. രണ്ടാമത്തെ മകളുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം ഇരുവരും ആരാധകര്‍ക്കായി പങ്കുവെച്ചത്. രണ്ടു കുട്ടികളാണ് ദമ്പതികള്‍ക്ക് ഉള്ളത്. കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യന്ത എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. മൂത്ത പേര് വിഹാന്‍ എന്നാണ്. ആദ്യന്തയുടെ ഒന്നാം പിറന്നാള്‍ ആണ് ഇരുവരും ആഘോഷമാക്കിയത്.

അടുത്തിടെയാണ് സ്‌നേഹയുടെ ജന്മദിനം കഴിഞ്ഞത്. ഭാര്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് വലിയ സര്‍പ്രൈസായിരുന്നു പ്രസന്ന ഒരുക്കിയത്. പ്രസന്നയുടെ ജന്മദിനത്തില്‍ സ്‌നേഹ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. ”എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍’. ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു ‘ലഡു’ ആദ്യാന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,” എന്നായിരുന്നു സ്‌നേഹ അന്നേ ദിവസം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

സുഹാസിനി എന്നാണ് സ്‌നേഹയുടെ ശെരിയായ പേര്. സിനിമയിലെത്തിയതിനു ശേഷമാണ് സ്‌നേഹ എന്ന പേര് സ്വീകരിച്ചത്. 2001 ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ സഹ നടിയായിട്ടായിരുന്നു സ്‌നേഹയുടെ സിനിമാ ജീവിതത്തിന്റെ തുടക്കം. പിന്നീട് തമിഴ് സിനിമകളില്‍ സജീവമായ സ്‌നേഹ മൂന്ന് തവണ മികച്ച നടിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലൂടെ സ്‌നേഹ മലയാളത്തിലേക്ക് തിരികെ വന്നിരുന്നു. സിനിമയില്‍ നിന്നു തന്നെയാണ് സ്‌നേഹ തന്‍രെ ജീവിത പങ്കാളിയേയും കണ്ടെത്തിയത്. 2008 ലാണ് സ്‌നേഹയും പ്രസന്നയും ആദ്യം പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലായി. ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് സ്നേഹയെ അടുത്തറിയുന്നതെന്ന് പ്രസന്ന നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ജീവിതത്തില്‍ അഭിനയിക്കാത്ത നടിയാണ് സ്‌നേഹ. അവര്‍ക്ക് സാധാരണക്കാരി ആകാനാണ് കൂടുതല്‍ താല്‍പര്യം എന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ സൗഹൃദമായി. ഒരു സിനിമാ നടിയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ആളാണ് ഞാനെന്നും പിന്നീട് അത് തന്നെ നടക്കുകയായിരുന്നെന്നും പ്രസന്ന പറഞ്ഞിരുന്നു.