നാട്ടുകാർ എന്തു പറയും എന്നത് മൈൻഡ് ചെയ്യാണ്ടായി, ഫ്രീ തിങ്കർമാരെ ഇഷ്ടമാണ്; വിമർശകർക്ക് മറുപടിയുമായി അഹാന

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം. ഇപ്പോഴിതാ ഗോവയിൽ അവധി ആഘോഷിക്കുകയാണ് lejx. തന്റെ ഗോവൻ യാത്രയിൽ നിന്നുമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വിമർശക കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ എത്തുന്നത്.

”വലുതായപ്പോൾ തുണി ഇഷ്ടം അല്ലാതായി” എന്നായിരുന്നു വിമർശകന്റെ കമന്റ്. ഉടൻ തന്നെ കമന്റിന് അഹാന മറുപടിയും കൊടുത്തു. ”അല്ല, നാട്ടുകാർ എന്തു പറയും എന്നത് മൈൻഡ് ചെയ്യാണ്ടായി വലുതായപ്പോൾ” എന്നായിരുന്നു അഹാന മറുപടി കൊടുത്തത്.ഫ്രീതിങ്കർ എന്നാണ് അക്കൗണ്ടിന്റെ പേര്. ഇതുപോലെയുള്ള ഫ്രീതിങ്കർമാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസരൂപേണ പറയുന്നുണ്ട്. തന്റെ കളിക്കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി എത്തിയിരുന്നു. ‘നാൻസി റാണി’, ‘അടി’ എന്നീ സിനിമകളാണ് അഹാനയുടെതായി റിലീസിനൊരുങ്ങുന്നത്.

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ‘അടി’ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയൻ ആണ്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.