സോളമന്‍ അലക്സ് കോണ്‍ഗ്രസ് വിട്ടു സിപിഐഎമ്മില്‍ ചേര്‍ന്നു

കാര്‍ഷിക ബാങ്ക് പ്രസിഡന്റ്് സോളമന്‍ അലക്സ് കോണ്‍ഗ്രസ് വിട്ടു സിപിഐഎമ്മില്‍ ചേര്‍ന്നു. കെപിസിസി എക്സിക്യൂട്ടിവ് അംഗവും മുന്‍ സെക്രട്ടറിയുമാണ് സോളമന്‍. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സോളമന്‍ അലക്സ് വഹിച്ചിരുന്നു. അതേസമയം ജനപിന്തുണയില്ലാത്തവരാണ് പാര്‍ട്ടി വിടുന്നത്. ആരും അവര്‍ക്ക് പിന്നാലെ പോകുന്നില്ലെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.

എ.വി ഗോപിനാഥ് എവിടെയും പോയിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. നാലു പേര്‍ പാര്‍ട്ടി വിട്ടപ്പോള്‍ നാനൂറു പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നും മാധ്യമങ്ങളത് കാണുന്നില്ലെന്നുമായിരുന്നു സോളമന്‍ അലക്സ് പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട് സുധാകരന്റെ പ്രതികരണം.