![MURDER](https://thekarmanews.com/wp-content/uploads/2020/11/MURDER.jpg)
തിരുവനന്തപുരം: മകന് അച്ഛനെ അടിച്ചുകൊന്നു.നേമം സ്വദേശി ഏലിയാസ് (80) ആണ് മരിച്ചത്. 52 വയസ്സുള്ള മകന് ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച്ച രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചര്‍ച്ചിന്റെ സമീപത്തായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ ക്ലീറ്റസ് പിതാവ് ഏലിയാസുമായി വഴക്കുണ്ടാവുകയും മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഏലിയാസിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഏലിയാസിന് കുത്തേറ്റിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു.