നിരവധി കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും ഓര്‍മ്മിക്കുന്നത് കുന്നുമ്മല്‍ ശാന്ത, സോന നായര്‍ പറയുന്നു

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് സോന നായര്‍. നിരവധി ചിത്രങ്ങളില്‍ കൊച്ചു വേഷങ്ങളില്‍ എത്തിയ നടി നരനില്‍ ശ്രദ്ധേയമായ വേഷത്തിലെത്തി. ചിത്രത്തില്‍ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഇപ്പോള്‍ ആ കഥാപാത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.

ഇപ്പോഴും എനിക്ക് നിറയെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന കഥാപാത്രമാണ് കുന്നുമ്മല്‍ ശാന്ത. ഇപ്പോഴും നിരവധി പേര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഹലോ കുന്നുമ്മല്‍ ശാന്ത എന്നൊക്കെ പറയാറുണ്ട്. ഞാന്‍ എത്ര കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കഥാപാത്രങ്ങളുടെ പേര് വരെ മറന്നുപോയിട്ടുണ്ട്. കുന്നുമ്മല്‍ ശാന്തയെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ആ കഥാപാത്രത്തിന്റെ ആഴം കൊണ്ടുതന്നെയാണ്.

എന്നാല്‍ പിന്നെ സോന നായര്‍ അങ്ങനെയുള്ള ക്യാരക്ടര്‍ ഒക്കെ ചെയ്യുമെന്ന് വിചാരിച്ച് പിന്നീട് വന്ന പ്രോജക്ടുകളില്‍ ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ എനിക്ക് വേണ്ടി മാറ്റിവെച്ചു,’ അത്തരം കഥാപാത്രങ്ങള്‍ താന്‍ ചെയ്യില്ല എന്ന് പറഞ്ഞു. .

സീരിയലുകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സോന ദുരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. 1996ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്.