മണിക്കുട്ടന്റെ പിറകെ നടക്കാനില്ലെന്ന് സൂര്യ, കാരണവും വ്യക്തമാക്കി

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ആരംഭിച്ചത് ഫെബ്രുവരി 14ന് ആയിരുന്നു. ഷോ ഒരു മാസത്തോട് അടുക്കുമ്പോള്‍ ചില പ്രണയ വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയാണ്. പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും അധികം ചര്‍ച്ചയാകുന്നത് സൂര്യയുടെ പ്രണയത്തെ കുറിച്ചാണ്. അവതാരകനായ മോഹന്‍ലാലിനോട് തന്റെ പ്രണയം സൂര്യ തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ആളിന്റെ പേര് പറയാന്‍ താരം തയ്യാറായിരുന്നില്ല. ബഹുമാനം നിറഞ്ഞ സ്‌നേഹമാണെന്നും സ്‌നേഹം പലവിധത്തില്‍ ഉണ്ടെന്നും സൂര്യ മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം പറഞ്ഞിരുന്നു.

ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ച് റംസാനുമായി സംസാരിച്ചിരിക്കുകയാണ് സൂര്യ. ഏറ്റവും കൂടതല്‍ ഇമോഷന്‍സ് എക്പ്രസ് ചെയ്തത് മണിക്കുട്ടന്‍ ചേട്ടനോടായിരിക്കുമെന്ന് റംസാന്‍ സൂര്യയോട് പറഞ്ഞു. അല്ല മണിക്കുട്ടനോടല്ല ഋതുവിനോടാണ് എന്ന് സൂര്യ പറഞ്ഞു. എന്നിട്ടും ക്രഷ് തോന്നിയോ എന്ന് റംസാന്‍ ചോദിച്ചു. പിറകെ നടക്കാന്‍ താനില്ല, കല്യാണം എന്ന ഘട്ടത്തിലേക്കൊന്നും എത്തിയില്ലെന്നും സൂര്യ മറുപടിയായി പറഞ്ഞു.

ചേച്ചിയുടെ മനസ് വളരെ ലൈറ്റ് ആണ്. ഇമോഷന്‍സ് പെട്ടെന്ന് എക്‌സ്പ്രസ് ചെയ്യുന്നു. ഇത് ചേച്ചിയെ തന്നെ സങ്കടത്തിലാക്കും. കുറച്ചുകൂടി ലൈറ്റാക്കിക്കോ. സങ്കടപ്പെടരുത്. സന്തോഷത്തോടെ ഇരിക്കണം.- റംസാന്‍ സൂര്യയോട് പറഞ്ഞു. സെല്‍ഫ് റെസ്‌പെക്റ്റ് ഉണ്ടെന്നും നാണം കെടാന്‍ വയ്യെന്നും സൂര്യ പറയുന്നു. പുറകെ നടക്കാന്‍ വയ്യ. എക്‌സപ്രസ് ചെയ്യാന്‍ വയ്യ. പ്രത്യേകിച്ച മണിക്കുട്ടന്റെയടുത്ത്. കാരണം എടുത്തടിച്ചുപോലെയാണ് മണിക്കുട്ടന്‍ സംസാരിക്കുന്നത്.- സൂര്യ റംസാനോട് പറഞ്ഞു.