ആറാം മാസം വരെ ബൈക്കില്‍ കയറിയിരുന്നു, ഏഴാം മാസം തുടങ്ങിയപ്പോഴാണ് കയറാതെ വന്നത്, സൗഭാഗ്യ പറയുന്നു

മലയാളികള്‍ക്ക് സുപരിചിതരാണ് നടി താര കല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുന്‍ സോമശേഖറും. ഇരുവരും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ്. ഇപ്പോള്‍ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ വീണ്ടും ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൗഭാഗ്യയും അര്‍ജുനും.

ആദ്യത്തെ കണ്മണി ഇനിയും ജനിച്ചിട്ടില്ലെങ്കിലും രണ്ടാമത്തെ കുട്ടി എപ്പോഴാണ് ഉണ്ടാവുക എന്ന നാടന്‍ ചോദ്യം തമാശരൂപേണ അവതാരക ചോദിച്ചിരുന്നു. ‘താന്‍ ജനിച്ചത് ഏക മകളായിട്ടാണ്. അതുകൊണ്ട് എനിക്കും ഒരു കുഞ്ഞ് മാത്രം മതി എന്നായിരുന്നു സൗഭാഗ്യ അതിന് മറുപടിയായി പറഞ്ഞത്. എന്നാല്‍ അര്‍ജുന്റെ കുടുംബത്തില്‍ രണ്ട് മക്കള്‍ ഉള്ളത് കൊണ്ട് എങ്ങനെയാണ് ശരിയാവുക എന്ന് ചോദിച്ചു. രണ്ട് മക്കളുണ്ടെങ്കില്‍ ഭയങ്കര ചിലവുകള്‍ വരും. അത് തനിക്ക് മനസിലായത് കൊണ്ട് ഒരു കുട്ടി മതിയെന്ന് അര്‍ജുനും പറയുന്നു.

എങ്ങനെയാണ് നിറവയറില്‍ ഡാന്‍സ് കളിക്കുന്നതെന്ന ചോദ്യത്തിന് അതിലൊന്നും കുഴപ്പമില്ലെന്നായിരുന്നു സൗഭാഗ്യയുടെ മറുപടി. ഡാന്‍സ് ദിവസേനെയുള്ള ആക്ടീവിറ്റി പോലെയാണ് എനിക്ക്. പ്രത്യേകമായൊരു എഫര്‍ട്ട് അതിന് കൊടുക്കുന്നതായി തോന്നിയിട്ടില്ല. തറയൊക്കെ എന്നും അടിച്ച് വാരി തുടക്കുന്നത് പോലെയാണ്. ‘ഗര്‍ഭിണിയായതിന് ശേഷം ഡാന്‍സ് പഠിച്ചതല്ലെന്ന്’ തമാശരൂപേണ അര്‍ജുന്‍ പറഞ്ഞിരുന്നു.

സിനിമയിലൊക്കെ കാണുന്നത് പോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല ഗര്‍ഭകാലം. തലവേദനയും മറ്റ് വേദനകളും അസ്വസ്ഥയുമൊക്കെയുള്ള കാലമാണ്. ഫുള്‍ ടൈം എനര്‍ജിയോടെ നടന്ന ഒരാള്‍ക്ക് പെട്ടെന്ന് കാലിലൊക്കെ നീരൊക്കെ വന്ന് വയ്യാതെ ആവുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്ന് അര്‍ജുന്‍ പറയുന്നു. ഗര്‍ഭിണിയായെന്ന് കരുതി കാര്യമായ മാറ്റമൊന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ല. വഴക്കുണ്ടാക്കറുണ്ടോന്ന് ചോദിച്ചാല്‍ പഴയത് പോലെയാണ് ഞങ്ങള്‍. പിന്നെ തലവേദനയും മറ്റ് പ്രശ്നങ്ങളുമൊക്കെയാണ് ആകെ വന്ന മാറ്റം. ബൈക്കില്‍ റൈഡ് ചെയ്യുന്നതും കുറഞ്ഞു. ആറാം മാസം വരെ ബൈക്കില്‍ കയറിയിരുന്നു. ഏഴാം മാസം തുടങ്ങിയപ്പോഴാണ് കയറാതെ വന്നതെന്ന് സൗഭാഗ്യ പറയുന്നു. ഇനി പ്രസവശേഷമേ കൊണ്ട് പോവുകയുള്ളുവെന്ന് അര്‍ജുനും പറയുന്നു.

അര്‍ജുന്‍ നല്ലൊരു ഭര്‍ത്താവാണ്. വേറെ ഉള്ള ആണുങ്ങള്‍ ആയിരിന്നു എങ്കില്‍ വീണേടെ കൂടെ കൂടി ഭാര്യയെ കളിയാക്കിയേനെ. വളരെ നല്ലൊരു മനുഷ്യന്‍ കൂടിയാണ് അര്‍ജുനെന്ന് ചിലര്‍ കമന്റുകളില്‍ പറയുന്നു. വളരെ പോസിറ്റീവായ ഇന്റര്‍വ്യൂ ആയിരുന്നു. അവതാരകയും സൗഭാഗ്യയും അര്‍ജുനുമെല്ലാം കേട്ടിരിക്കുന്നവരെ ഒട്ടും ബോറടിപ്പിക്കാതെയാണ് സംസാരിച്ച് തീര്‍ത്തതെന്നാണ് ഭൂരിഭാഗം കമന്റുകളിലും പറയുന്നത്.