ആല്‍ത്തറ ദേവിക്ക് പട്ടും വളയും വഴിപാട്, കണ്ണു വെയ്ക്കാതിരിക്കാന്‍ കറുപ്പണിഞ്ഞ് സൗഭാഗ്യ, വ്യത്യസ്തമായി വളകാപ്പ് ചടങ്ങ്

ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരനും. സൗഭാഗ്യ ഗര്‍ഭിണി ആയ വിവരും ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. 2020 ഫെബ്രുവരിയിലാണ് സൗഭാഗ്യയും വെങ്കിടേഷും തമ്മിലുള്ള വിവാഹം നടന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതര്‍ ആവുകയായിരുന്നു.

സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തില്‍ ഏറ്റവും മംഗളകരമായ ദിവസമായിരുന്നു ഇന്നലെ. സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങുകളാണ് ഇന്നലെ നടത്തിയത്. ഗര്‍ഭകാലം ആറാം മാസത്തിലേക്ക് സൗഭാഗ്യ കടന്നിരിക്കുകയാണ്. ആറാം മാസത്തിലെ ഏറ്റവും വലിയ ചടങ്ങായ വളകാപ്പ് ചടങ്ങാണ് ഏഴാം തീയതി താര കുടുംബം ആഘോഷിച്ചത്. തന്റെ പൊന്നുമോളെ ആരും കണ്ണുവെയ്ക്കാതിരിക്കാന്‍ വേണ്ടി കറുപ്പ് പട്ടുസാരിയാണ് സൗഭാഗ്യയ്ക്ക് അമ്മ താരാ കല്യാണ്‍ നല്‍കിയത്.

ചടങ്ങിന് മുന്‍പ് ആല്‍ത്തറ ദേവിക്ക് പട്ടും വളയും വഴിപാടായി നല്കിയിട്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. അര്‍ജുനും കറുപ്പ് ജുബ്ബയായിരുന്നു വേഷം. ടിക് ടോകിലും ഡബ്സ്മാഷിലൂടെയുമൊക്കെയായാണ് അര്‍ജുനും സൗഭാഗ്യയും ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയത്.

പെണ്‍കുഞ്ഞിനെയാണ് കൂടുതലിഷ്ടം എന്ന് വെളിപ്പെടുത്തി സൗഭാഗ്യയും അര്‍ജുനും രംഗത്ത് എത്തിയിരുന്നു. കൂടുതലിഷ്ടം ഗേള്‍ ബേബിയെയാണ്. ഇവിടെ കൂടുതലാളുകള്‍ക്കും പെണ്‍കുട്ടി വേണമെന്നാണ് ഇഷ്ടം. ആര് വന്നാലും സന്തോഷം. അഞ്ചാറുവര്‍ഷമായി പെണ്‍കുട്ടിക്കുള്ള പേരിട്ട് വെച്ചിരിക്കുയാണ്. പയ്യനുവേണ്ടിയുള്ള പേര് ഒരുമാസം മുമ്പാണ് ഫിക്സ് ചെയ്തത്, ജനുവരിയിലേ പേരൊക്കെ പുറത്തുവിടൂ, അര്‍ജുനും സൗഭാഗ്യയും പറഞ്ഞിരുന്നു. ഇപ്പോള്‍ ഡാന്‍സ് ഓണ്‍ലൈനായി പഠിപ്പിക്കുന്നുണ്ട്, പ്രഗ്നന്റായതിനാല്‍ അധികം ദേഹം അനങ്ങരുതെന്ന് പറഞ്ഞതിനാല്‍ ഇപ്പോള്‍ അമ്മയും സഹായിക്കാനെത്തുന്നുണ്ടെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.