SPCയുടെ ജൈവ വളം ഇട്ടു, തെങ്ങിൻ തോപ്പുകൾ കരിഞ്ഞു, നെഞ്ച് തകർന്ന്‌ കർഷകർ

spc fertilizer തെങ്ങിനു ഹോമിയോ മരുന്നും ഹോമിയോ വളവും ഉപയോഗിച്ച വർക്കലയിലെ രാമചന്ദ്രൻ പിള്ളയുടെ തെങ്ങിൻ തോട്ടം കരിഞ്ഞ് പോയി. ഫലങ്ങൾ കൊണ്ട് ഉദ്യാനം പോലെ കിടന്ന തെങ്ങിൻ തോപ്പ് എസ്.പി സി എന്ന കമ്പിനിയുടെ തട്ടിപ്പ് ജൈവവളം ഉപയോഗിച്ചതോടെ മുഴുവൻ കരിഞ്ഞ് പോവുകയായിരുന്നു എന്ന് കർഷകൻ പറഞ്ഞു.

എനിക്ക് മാത്രമല്ല ഇവിടെ നിരവധി കർഷകരുടെ തെങ്ങിൻ തോട്ടം കരിഞ്ഞ് പോയതായും അദ്ദേഹം വേദനയോടെ പറയുന്നുണ്ട്. 30 കൊല്ലത്തേ തന്റെ എല്ലാ അദ്ധ്വാനവും വ്യാജ ജൈവവള കമ്പിനി മൂലം തകർന്നു എന്നും കർഷകർ പറയുന്നു. ലൈസൻസ് റദ്ദാക്കിയിട്ടും എസ്.പി.സി കേരളത്തിൽ ജൈവ വളം പല പേരിൽ വിൽപ്പന തുടരുകയാണ്.

ഇടുക്കിയിൽ കർഷകരുടെ 1000 കോടിയോളം രൂപയുടെ ഏലം കൃഷി നശിച്ചു പോയി എന്ന് അവിടുത്തേ കർഷകർ നേരത്തെ ആരോപിച്ചിരുന്നു. തെങ്ങിനു ഇവർ നല്കിയ മറ്റൊരു മരുന്ന് റോഡ് ടാർ ചെയ്യുന്ന ടാർ കുപ്പിയിൽ ആക്കി വൻ തുകയ്ക്ക് വില്പന നടത്തി പറ്റിക്കുകയായിരുന്നു എന്നും അനുഭവത്തിനിരയായ കൃഷിക്കാർ ടാർ നിറച്ച കുപ്പികൾ ഉയർത്തിക്കാട്ടി ആരോപിക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥന്മാരുടെ പിൻബലത്തോടെ എന്ത് വ്യാജ മരുന്നുകളും, വളവും കർഷകർക്ക് നൽകി കബളിപ്പിക്കാമെന്ന അവസ്ഥയാണ് കേരളത്തിൽ നില നിൽക്കുന്നതെന്ന് ഇത് ചൂണ്ടിക്കാട്ടുകയാണ്.