പന്ത്രണ്ട് പേർക്ക് ജില്ലാ സെഷൻസ് ജഡ്ജിമാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: സബ് ജഡ്ജ്, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് പദവികളിലുള്ള പന്ത്രണ്ട് പേർക്ക് ജില്ലാ സെഷൻസ് ജഡ്ജിമാരായി സ്ഥാനക്കയറ്റം. ഹൈക്കോടതി ശുപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

ഹരിപ്രിയ പി. നമ്പ്യാർ (കല്പറ്റ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്), കെ. ഷൈൻ (തലശ്ശേരി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്), കെ. പ്രിയ (കോഴിക്കോട് പ്രിൻസിപ്പൽ സബ് ജഡ്ജ്), ആജ് സുദർശൻ (തൃശൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്), കവിത ഗംഗാധരൻ (പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്),

കെ.എം. രതീഷ് കുമാർ (ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്), ടി. സഞ്ജു (ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ്), പ്രസൂൻ മോഹൻ (കൊല്ലം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്), കെ.പി. ജോയ് (തൊടുപുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്), ടി.ആർ. റീന ദാസ് (കോട്ടയം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്), കെ. രാജേഷ് (വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി), എസ്. രശ്മി (മഞ്ചേരി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്) എന്നിവരാണ് ജില്ലാ ജഡ്ജിമാരാകുന്നത്.