നയന സൂര്യയുടെ ദുരൂഹ മരണം ; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം : നയന സൂര്യയുടെ മരണത്തെ തുടർന്ന് കേരള പോലീസ് നിയമിച്ച പ്രത്യേക അന്വേഷണ വിഭാഗത്തെ പുനഃസംഘടിപ്പിച്ചു. 13 അംഗ പ്രത്യേക അന്വേഷണ വിഭാഗത്തിൽ എസ്പി, ക്രൈം ബ്രാഞ്ച്, ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എന്നിവർ ഉൾപ്പെടുന്നു. എസ്പി ജലീൽ തോട്ടിൽ, ആർ പ്രതാപൻ നായർ, എച്ച് അനിൽ കുമാർ, പി ഐ മുബാറക്ക്, ശരത് കുമാർ, കെ മണിക്കുട്ടൻ, കെ ജെ രതീഷ്, മരിയ ടി രാജ് കിഷോർ, കെ ശ്രീകുമാർ, അർഷ ഡേവിഡ്, എ അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് എസ്‌ഐടിയിലെ മറ്റ് പ്രധാന അംഗങ്ങൾ.

ഡിജിപി അനിൽ കാന്തിന്റെ ഉത്തരവിന്മേലാണ് നടപടി. 2019 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് വാടക വീട്ടിലാണ് നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്ന് റിപ്പോർട്ട് നൽകി പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ നാല് വർഷത്തിന് ശേഷം നയനയുടെ സുഹൃത്തുക്കൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വീണ്ടെടുത്തു. ഇതിൽ കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പറയുന്നു. സുഹൃത്തുക്കൾ നൽകിയ പരാതിയിന്മേലാണ് പോലീസ് കേസ് പുനരാരംഭിച്ചത്. ഇതോടെ കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച മ്യുസിയും പോലീസ് പ്രതിക്കൂട്ടിലായി.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് നയനയുടെ മരണത്തിലെ ദുരൂഹതകൾ ഇന്നും ഇന്നും ഇതുപോലെ തുടരാനുള്ള കാരണം. ആദ്യഘട്ടത്തിൽ അന്വേഷണത്തിൽ നടന്ന തിരിമറികളാണ് കേസ് അട്ടിമറിക്കപ്പെടാൻ കാരണമായത്. തെളിവ് ശേഖരിക്കുന്നതിൽ ഉൾപ്പടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി.