സംസ്ഥാനത്ത് വേഗപരിധി പുതുക്കി, ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 60 കിലോമീറ്റർ

തിരുവനന്തപുരം. സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തി. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് അനുസരിച്ചാണ് വേഗപരിധി ഉയര്‍ത്തിയിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് വേഗപരിധി മാറ്റുവാന്‍ സംസ്ഥാനം തീരുമാനിച്ചത്.

നിലവില്‍ സംസ്ഥാനത്ത് നിലനിന്നിരുന്നത് 2014ല്‍ നിശ്ചയിച്ച വേഗപരിധിയായിരുന്നു. ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് പുതിയ വേഗപരിധി നിലവില്‍ വരും. 9 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് ആറ് വരി പാതയില്‍ അനുവദിനീയ വേഗത 110 കിലോമീറ്ററാണ്. നാല് വരി പാദയില്‍ 100ഉം, മറ്റ് ദേശീയ പാതകള്‍, എം സി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85) കിലോമീറ്ററുമാണ്.

ജില്ലാ റോഡുകളില്‍ 80മാണ്. അതേസമയം ലൈറ്റ് മീഡിയം മോട്ടോര്‍ വാഹനങ്ങലില്‍ ആറ് വരി ദേശിയ പാതയില്‍ 95 കിലോമീറ്ററും നാല് വരി ദേശീയ പാതില്‍ 90, എംസി റോഡ് സംസ്ഥാന നാല് വരി പാത എന്നിവിടങ്ങളില്‍ 85 (65) കിലോമീറ്ററുമാണ്. ചെറിയ ചരക്ക് വാഹനത്തിന് ആറ് വരി നാല് വരി ദേശീയ പാതയില്‍ 80 (70), സംസ്ഥാന പാതയില്‍ 70 (65), സംസ്ഥാന പാതയിലും ജില്ല പാതയിലും 65മാണ്.

അതേസമയം സംസ്ഥാന പാതയില്‍ റോഡ് അപകടങ്ങളില്‍ കൂടുതലും ഇരുചക്രവാഹനങ്ങള്‍ ആയതിനാല്‍ പരമാവധി വേഗത 70 ല്‍ നിന്നും 60തായി കുറച്ചു. സ്‌കൂള്‍ ബസുകളുടെയും മുചക്ര വാഹനങ്ങളുടെയും വേഗപരിധി 50 കിലോമീറ്ററാണ്.