പ്രസവസമയത്ത് ശ്രീ ആശുപത്രിയിൽ എത്തിയില്ല; ഡോക്ടർ വരെ വിളിക്കേണ്ടി വന്നു, വിശേഷങ്ങളുമായി സ്നേഹയും ശ്രീകുമാറും

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. ഇപ്പോളിതാ മകൻ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും, പ്രിയപെട്ടവരുടെ പ്രാർത്ഥനയ്ക്ക് നന്ദിയുണ്ടെന്നും പറയുകയാണ് സ്നേഹയും ശ്രീകുമാറും. ഒപ്പം കുഞ്ഞുവാവ വന്ന ദിവസത്തെ വിശേഷങ്ങളും.

ഞങ്ങളുടെ കുഞ്ഞുവാവ വന്നശേഷമുള്ള ആദ്യ വീഡിയോ ആണ്. ജൂൺ ഒന്നിന് ആയിരുന്നു മോൻ ജനിച്ചത് ഉച്ചയ്‌ക്കായിരുന്നു പ്രസവം. ഞാൻ ലേബർ റൂമിൽ ആയിരുന്നപ്പോൾ എങ്ങനെ ഉണ്ടായിരുന്നു ഏട്ടന്റെ അവസ്ഥ എന്ന് ചോദിക്കുമ്പോൾ ഞാൻ ഷൂട്ടിൽ ആയിരുന്നു എന്നാണ് ശ്രീകുമാർ മറുപടി നൽകിയത് . ഡെലിവറി ടൈം ആസ്പത്രയിലേക്ക് എത്താൻ വേണ്ടി ശ്രമിച്ചുവെങ്കിലും എപ്പിസോഡ് പാക്കപ്പിന്റെ ദിവസം കൂടി ആയിരുന്നതിനാൽ തനിക്ക് കറക്ട് സമയത്ത് എത്താൻ കഴിഞ്ഞില്ല.

ആശുപത്രിയിൽ നിൽക്കണ്ട ആളല്ലേ, ആ സമയത്ത് അവിടെ എത്തണ്ടേ എന്നൊക്കെ കൂടെയുള്ളവർ അന്വേഷിക്കുന്നുണ്ട്. എന്നാൽ ഏറ്റെടുത്ത ജോലി തീർക്കാതെ എങ്ങനെ പുറപ്പെടാൻ കഴിയും എന്നും ശ്രീ പറയുന്നു. ഷൂട്ട് തീർന്നിട്ട് ഇറങ്ങാൻ വേണ്ടി നിൽക്കുകയായിരുന്നു. എന്നാൽ ആ സമയത്ത് എത്താൻ കഴിഞ്ഞില്ല. വീണ എന്നെ ഇടയ്ക്കിടെ വിളിച്ചുകൊണ്ട് ഇരുന്നു. എന്നാൽ എനിക്ക് കറക്ട് ആയി വരാൻ സാധിച്ചില്ലെന്നും ശ്രീ പറയുന്നു.

ലേബർ റൂമിൽ നിന്നും പുറത്തുവന്നപ്പോൾ ശ്രീ ഒഴികെ എല്ലാവരും ഉണ്ടായിരുന്നു. അപ്പോൾ വീണ എന്നോട് പറയും ശ്രീ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പൊ എത്തും എന്നൊക്കെ. ഡോക്ടർ വരെ ഫോൺ ചെയ്തു ശ്രീയെ എവിടെ എത്തി എന്ന് ചോദിച്ചുകൊണ്ട്. എന്നെ കണ്ടപ്പോളേക്കും ശ്രീയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. സ്നേഹയെ കണ്ട് ഒരു മണിക്കൂറിനു ശേഷം ആണ് മോനെ ഞാൻ കണ്ടത്. എടുക്കണോ എന്ന് ചോദിച്ചപ്പോൾ ആദ്യം വേണ്ട എന്ന് പറഞ്ഞു എങ്കിലും എന്റെ കൈയ്യിൽ മോനെ വച്ച് തന്നു.

മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകർത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച്‌ പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരുംമറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സ്‌നേഹയെന്ന പേരിനൊപ്പം ചേർന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്.സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകർക്ക് മണ്ഡുവാണ് സ്‌നേഹ. കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു. ലോലിതനായാണ് ശ്രീകുമാർ എത്തിയത്. ഇവർ ഇരുവരും ജീവിതത്തിൽ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോൾ ആരാധകർക്കായിരുന്നു സന്തോഷം.