ശ്രീറാമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത് ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോള്‍, വഫ നിവര്‍ത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞു

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് യുവതിയുടെ മൊഴി.അപകടസമയത്ത് വാഹനം ഓടിച്ചത് സുഹൃത്ത് വഫയാണന്നായിരുന്നു ശ്രീറാം പൊലീസിനോട് പറഞ്ഞത്. ശ്രീറാമിന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീറാം തന്നെയെന്നാണ് വാഹനം ഓടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് പരിശോധിച്ചു വരികയായിരുന്നു.

വെള്ളയമ്ബലത്തു നിന്ന് ഒരോ ദിശയില്‍ വരികയായിരുന്നു ഇരുവാഹനങ്ങളും. ബൈക്ക് സൈഡില്‍ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്ന കെ എം ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ 100 മീറ്ററോളം മാറിയാണ് കിടന്നിരുന്നത്.

ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോളൈാണ് അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ തിരുവനന്തപുരത്തെ ഒരു ക്ലബില്‍ തന്റെ വനിതാ സുഹൃത്തും ഗള്‍ഫുകാരന്റെ ഭാര്യയായ വഫ ഫിറോസുമായി അടിച്ചുപൊളിച്ച് മടങ്ങുമ്‌ബോഴാണ് മാദ്ധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ ഇടിച്ചുകൊന്നത്. ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്പാണ് ശ്രീറാം വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്.

ക്ലബില്‍ രാത്രി എട്ടരയോടെയെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്‌ളബ്ബിലും പരിസരത്തും ചുറ്രിക്കറങ്ങുകയും ക്‌ളബ്ബ് പരിസരത്ത് കാറില്‍ ഇരുന്ന് മദ്യപിക്കുകയും ചെയ്തശേഷം രാത്രി വൈകി വഫഫിറോസുമായി താമസസ്ഥലത്തേക്ക് മടങ്ങുമ്‌ബോഴാണ് ശ്രീറാം ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

തലസ്ഥാനത്ത് ചുമതലയേറ്റശേഷം ഫോണ്‍വഴിയാണ് ശ്രീറാമും വഫ ഫിറോസുമായി സൗഹൃദത്തിലായത്. വഫയുടെ ഭര്‍ത്താവ് ഫിറോസ് ഗള്‍ഫിലാണ്. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ശ്രീറാമിനെ തിരിച്ചറിഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന വഫ ശ്രീറാമിന്റെ ഭാര്യയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മ്യൂസിയം സ്റ്റേഷനിലെത്തിയശേഷമാണ് ഇവര്‍ ശ്രീറാമിന്റെ സുഹൃത്താണെന്ന് വെളിപ്പെട്ടത്. മദ്യലഹരിയില്‍ കാല് നിലത്തുറയ്ക്കാതെ നില്‍ക്കുകയായിരുന്ന ശ്രീറാമിനെ രക്ഷിക്കാനായി വാഹനം ഓടിച്ച് ഒരാളെ ഇടിച്ചുകൊന്നത് താനാണെന്ന് വെളിപ്പെടുത്തി കുറ്റം ഏറ്രെടുക്കാന്‍ വഫ ഫിറോസ് തയ്യാറായതും ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ശ്രീറാമിന്റെ ഉറ്റ സുഹൃത്തെന്ന നിലയില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനോ കസ്റ്റഡിയില്‍ സൂക്ഷിക്കാനോ തയ്യാറാകാരെ ഊബര്‍ ടാക്‌സി വിളിച്ചുവരുത്തി വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാത്രി ഇവരെ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പിന്നീട് ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.