എവിടെയാണ് പ്ലാസ്റ്റിക് സർജറി ചെയ്തത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകി ശ്രുതി ഹസൻ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. കമൽഹസന്റെ മകളാണ് ശ്രുതി. നിരവധി സിനിമകളിൽ നായികയായി നടി തിളങ്ങി. ബോളിവുഡിൽ ഉൾപ്പെടെ തന്റെ സാന്നിധ്യം ശ്രുതി അറിയിച്ചിട്ടുണ്ട് പലപ്പോഴും തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത നടികൂടിയാണ് ശ്രുതി ഹാസൻ.

ഇപ്പോഴിതാ ശ്രുതി ഹാസൻ നൽകിയൊരു മറുപടി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്. ശരീരത്തിൽ ഏതൊക്കെ ഭാഗത്താണ് നിങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്തതെന്നായിരുന്നു ചോദ്യം. മുടി കളർ ചെയ്യുന്നത് പോലെയോ ബ്ലീച്ച് ചെയ്യുന്നത് പോലെയോ മാറുന്നതല്ല മുഖം. എന്റെ യാത്ര സത്യസന്ധമായിരിക്കണം എന്നുള്ളതിനാലാണ് ഈ കാര്യങ്ങൾ തുറന്നുപറയുന്നത് എന്നായിരുന്നു താരം പറഞ്ഞത്. മൂക്കിന് പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിന് മുൻപും ശേഷവും ഒത്തിരി വിമർശനങ്ങൾ കേട്ടിട്ടുണ്ടെന്നും ശ്രുതി പറഞ്ഞിരുന്നു. അതേസമയം വിദേശികളെപ്പോലെയുണ്ട്, പൗരുഷം തോന്നുന്നു എന്നൊക്കെയായിരുന്നു സർജറിക്ക് മുൻപ് താൻ കേട്ടിരുന്നതെന്നും ശ്രുതി പറയുന്നു. താരത്തിന്റെ മൂക്കിനായിരുന്നു സർജറി ചെയ്തത്.

മുഖത്തെ ഈ മാറ്റം എനിക്ക് സന്തോഷമാണ്, പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന് തുറന്ന് പറയാൻ എനിക്കൊരു മടിയുമില്ല. ഇത് പ്രമോട്ട് ചെയ്യാനോ എതിരെ സംസാരിക്കാനോ ഞാനില്ല. ഇത് ഞാൻ സ്വയം തിരഞ്ഞെടുത്ത ജീവിതമാണെന്നായിരുന്നു ശ്രുതി പറഞ്ഞത്. മാറ്റങ്ങൾ അംഗീകരിക്കുകയെന്നതാണ് നമുക്ക് നമ്മളോട് ചെയ്യാൻ പറ്റുന്ന കാര്യം എന്നും ശ്രുതി പറയുന്നു.