വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുന:പരിശോധന ഹർജി നൽകും

ന്യൂഡല്‍ഹി. സാങ്കേതിക സര്‍വകലാശാല വിസി രാജശ്രീ എംഎസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. സീനിയര്‍ ആഭിഭാഷകരുടെ നിയമ ഉപദേശത്തിന് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള തുടര്‍ നടപടികള്‍ പരിശോധിക്കും. സുപ്രീംകോടതി വിധി മറ്റ് സര്‍വകലാശാലകളെയും ബാധിക്കും എന്നതിനാലാണ് സര്‍ക്കാരിന്റെ പുനപരിശോധന ഹര്‍ജി.

വൈസ് ചാന്‍സലര്‍ നിയമനം ഉള്‍്‌പെടെ സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിയമസഭാ പാസാക്കുന്ന നിയമങ്ങള്‍ അപ്രസക്തമാകുമെന്നചാണ് സര്‍ക്കാരിന്റെ ആശങ്ക. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കൂടുതല്‍ ഹര്‍ജികള്‍ വിസി മാര്‍ക്കെതിരെ അടുത്ത ദിവസം വന്നേക്കം ഇതാണ് സര്‍ക്കാര്‍ വേഗത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കുാനുള്ള കാരണം.

സാങ്കേതിക സര്‍വകലാശാലയിലെ വിസി നിയമനം റദ്ദാക്കിയുള്ള ഉത്തരവ് കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസി മാരെ ബാധിക്കും. കണ്ണൂര്‍,കാലടി, ഫിഷറീസ്, എംജി, കേരള സര്‍വകലാശാലകളിലെ വിസി നിയമനമാണ് ഇതിലൂടെ തുലാസിലായത്. പാനലിന് പകരം ഒറ്റപ്പേരാണ് ഈ സര്‍വകലാശാലകളുടെ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇത് ചോദ്യം ചെയ്യുപ്പെട്ടാല്‍ അഞ്ച് സര്‍കലാശാല നിയമനം നീയമക്കുരുക്കിലേക്ക് നീങ്ങും.

ഈ നിയമനങ്ങള്‍ എല്ലാ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പുനപരിശോധനയ്ക്ക് നടപടി എടുത്താല്‍ സര്‍ക്കാരും സര്‍വകലാശാലയും പ്രതിസന്ധിയിലാകും. വിസി നിയമനത്തിന് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പാനല്‍ സെര്‍ച്ച് കമ്മിറ്റിക്ക് നല്‍കണമെന്നാണ് യുജിസി ചട്ടം. പാനലില്‍ നിന്ന് വിസിയെ ചാന്‍സിലര്‍ നീയമിക്കണം.