കോഴിക്കോട് പെട്രോള്‍ പമ്പില്‍ നിന്നും മോഷണം, പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

കോഴിക്കോട്. പൊട്രോള്‍ പമ്പില്‍ കവര്‍ച്ച. കോഴിക്കോട് കൊടുവള്ളിയിലെ പെട്രോള്‍ പമ്പിലാണ് കവര്‍ച്ച നടന്നത്. ദേശീയപാതയോരത്തെ വെണ്ണക്കാടുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിലെ ജീവനക്കാരിയുടെ ബാഗില്‍ നിന്നും മാലയും മൂവായിരം രൂപയും മോഷിടിച്ചു. മൂന്നര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.

പെട്രോള്‍ പമ്പിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നുമാണ് മോഷണം നടത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വൈകിട്ട് വീട്ടില്‍ പോകാന്‍ ബാഗ് തുറന്നപ്പോഴാണ് മോഷണം നടന്നത് മനസ്സിലാക്കുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.