കേരള സർക്കാർ ഒളിച്ചു കളിക്കുന്നോ?

തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നൽകില്ലേ? സുപ്രീംകോടതി എന്തിന് മുന്നറിയിപ്പ് നൽകണം?

സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം കൊടുത്തില്ലെങ്കില്‍ സർക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നാണ് സുപ്രീം കോടതി മുന്നറിയിപ്പ് നൽകുന്നത്. സിരിജഗൻ കമ്മിറ്റി ശുപാർശ ചെയ്ത നഷ്ടപരിഹാരം കൊടുത്തിരിക്കണം. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനാകില്ലെന്നും കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സിരിജഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെന്നുകാട്ടി ജോസ് സെബാസ്റ്റ്യന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. സിരിജഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശ കൃത്യമായി നടപ്പാക്കാത്തപക്ഷം ബന്ധപ്പെട്ട അധികൃതര്‍ കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരുമെന്ന് ബെഞ്ച് വ്യക്തമാക്കി. നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി, കേസ് ഓഗസ്റ്റ് 13ലേക്കു മാറ്റി. നഷ്ടപരിഹാരത്തിനുള്ള 247 ശുപാര്‍ശകളില്‍ 129 പേര്‍ക്ക് നല്‍കിയില്ലെന്ന് സിരിജഗന്‍ കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു. 92 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെങ്കിലും ഒമ്ബതു ശതമാനം പലിശ കൊടുത്തില്ല. അഞ്ചുപേര്‍ക്ക് ഭാഗികമായാണ് നഷ്ടപരിഹാരം നല്‍കാൻ സർക്കാരിന് ആയത്. ഇത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന ആരോപണവും ഉയരുന്നുണ്ട്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.