സർക്കാർ ആശുപത്രിയിലെ സ്ട്രക്ചർ കേടായി, ഡോക്ടറെ കാണിക്കാൻ രോഗിയെയും ചുമന്നു ബന്ധുക്കൾ

തലസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ട്രോളി ഇല്ലാതെ രോഗിയെ ചുമന്നു കൊണ്ട് പോകുന്നു , ദൃശ്യങ്ങൾ സഹിതം പുറത്തുവന്നു.
തിരുവനന്തപുരം കാട്ടാക്കട ഗവൺമെന്റ് ആശുപത്രിയിൽ ആണ് സംഭവം ,ആരോഗ്യരംഗത്ത്‌ കേരളം നമ്പർ 1 എന്ന് സർക്കാർ വിളിച്ചു പറയുമ്പോഴാണ് , ഗവൺമെന്റ് ആശുപത്രികളിൽ രോഗികളും ഒപ്പമുള്ളവരും എല്ലാം വളരെയധികം ദുരിതം അനുഭവിക്കുന്നത്.

കേരളം എല്ലാത്തിലും നമ്പർ വൺ ആണെന്ന് മേനി നടിക്കുന്നവരാണ് കേരളത്തിലെ പല ആളുകളും. കേരളത്തിൽ നടക്കുന്ന ഇത്തരം സംഭവങ്ങളെ മനപ്പൂർവ്വം അവകണിക്കുന്ന ഇക്കൂട്ടർ പക്ഷെ യുപിൽ എന്ത് ചെറിയ കാര്യങ്ങൾ നടന്നാലും അതിനെ വലുതായി ചിത്രീകരിക്കും. കാട്ടാക്കട ഗവൺമെന്റ് ആശുപത്രിയിൽ നിലവിൽ ഉണ്ടായിരുന്ന ഒരു സ്ട്രക്ചർ കേടായതോടെയാണ് രോഗിയെയും ചുമന്നു ബന്ധുക്കൾ വലയുന്നത്.

മലയോര മേഖലയിലെ പ്രധാനപ്പെട്ട ആശുപത്രിയായിരുന്നിട്ട് പോലും വേണ്ടത്ര സൗകര്യങ്ങൾ ഒന്നും തന്നെ സർക്കാർ നൽകിയിട്ടില്ല എന്നതിന് ഉദാഹരണമാണ് ഈ സംഭവങ്ങൾ എല്ലാം,ആംബുലൻസിൽ വന്നിറങ്ങുന്ന രോഗികളെ സ്ട്രക്ചർ ഇല്ലാത്തതിനെ തുടർന്ന് കയ്യിലെടുത്തുകൊണ്ട് പോകുന്നത് രോഗികളിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതലുണ്ടാക്കുന്നു.സ്ട്രക്ചർ ആവശ്യമുള്ളപ്പോൾ പുറത്ത് നിന്നുള്ള ആംബുലൻസുകളെ ആശ്രയിക്കേണ്ട സ്ഥിതി ആണ് ഈ സർക്കാർ ആശുപത്രിക്ക് ഉള്ളത്.ഒന്നുകൂടെ വ്യക്തമായിട്ട് പറഞ്ഞാൽ ഇന്ന് ആലപ്പുഴയിൽ വിഷം കഴിച്ചു കർഷകൻ ആത്മഹത്യ ചെയ്താ സംഭവത്തിലും വില്ലനായത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയാണ്,വിഷം കഴിച്ച പ്രസാദിനെ വലിയ ആശുപത്രി എന്ന നിലയിലാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചത് ,എന്നാൽ എന്നാൽ ട്രിപ്പ് മാത്രമാണ് നൽകിയത്.

ഏത് വിഷമാണ് കഴിച്ചതെന്ന് വ്യക്തമാക്കി അതിന്റെ കുപ്പി സഹിതം ആശുപത്രിയിൽ എത്തിച്ച് നൽകിയിരുന്നെങ്കിലും വേണ്ട രീതിയിൽ ചികിത്സ നൽകിയില്ല. മെഡിക്കൽ കോളേജിലെ ഐസിയു പ്രവർത്തന രഹിതം ഐസിയുവിൽ കിടക്ക ഇല്ല, പെട്ടെന്ന് ഡയാലിസിസ് നടക്കുന്ന ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറഞ്ഞു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തിച്ച സമയത്ത് പ്രസാദ് കൂടെയുള്ളവരോട് സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു കെ.ജി. പ്രസാദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ വേണ്ട രീതിയിൽ ചികിത്സ നൽകിയിരുന്നെങ്കിൽ പ്രസാദിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടമാർ പറഞ്ഞതായി സുഹത്തുക്കൾ പറയുന്നു.അതായത് ഈ സംഭവങ്ങളിൽ എല്ലാം പ്രതികൂട്ടിൽ ആകുന്നത് സർക്കാർ ആശുപത്രികളും ,അധികൃതരുടെ ഗുരുതര അനാസ്ഥയുമാണ് ,ഏതൊക്കെ നടന്നിട്ടും കണ്ണടച്ചു ഇരുട്ടാകുകയാണ് സർക്കാർ സംവിധാങ്ങൾ.