ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിച്ച 12 വയസുകാരൻ മരിച്ചു. സഞ്ജയ് ഗൗഡ എന്ന വിദ്യാർഥിയാണ് മരിച്ചത്. കർണാടകയിലെ ചിത്രദുർഗയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. എസ്.എൽ.വി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരണപ്പെട്ട സഞ്ജയ് ഗൗഡ.

സ്കൂളിൽ നടക്കാനിരുന്ന നാടകത്തിനായി കുട്ടികൾ പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ വേഷം ചെയ്യാൻ സഞ്ജയ് ഗൗഡയെ തിരഞ്ഞെടുത്തിരുന്നു. ഇതിനിടയിൽ ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന ഭാഗം കുട്ടി അനുകരിച്ചിരുന്നതായാണ് വിവരം. എന്നാൽ തിരികെ വീട്ടിൽ എത്തിയ കുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മാതാപിതാക്കൾ വീട്ടിൽ എത്തിയപ്പോൾ കുട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.