തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു

തൃശൂര്‍. അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്ലസ്ടൂ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. തൃശൂര്‍ പുന്നയൂര്‍ക്കുളത്താണ് സംഭവം. രണ്ട് മാസം മുമ്പാണ് കുട്ടിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

സംഭവത്തില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടന്ന് വരുകയാണ്. പീഡനവിവരം കുട്ടി വീട്ടില്‍ പറഞ്ഞുവെങ്കിലും കുടുംബം പോലീസില്‍ പരാതിപ്പെടുവാന്‍ തയ്യാറായില്ല. പിന്നീട് സ്‌കൂളില്‍ നടന്ന കൗണ്‍ിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്.

കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരിമരുന്നിന് അടിമകളാണെന്നും. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ കുട്ടിയുടെ പിതാവിനെ കാണുവാന്‍ എത്തിയതെന്നും പോലീസ് പറയുന്നു. മൂന്ന് പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം.