സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ

കൊല്ലം. കൈക്കൂലി കേസില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. പ്രമാണം രജിസ്ട്രര്‍ ചെയ്യുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. കുണ്ടറ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരനായ ഓഫിസ് അസിസ്റ്റന്റ് കിഴക്കേ കല്ലട സ്വദേശി സുരേഷാണ് വിജിലന്‍സിന്റെ പിടിയിലായത്.

പ്രമാണം രജിസ്ട്രര്‍ ചെയ്ത് ലഭിക്കാന്‍ ഇയാള്‍ 1500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരന്റെ മൂന്ന് പ്രമാണം രജിസ്ട്രര്‍ ചെയ്യുന്നതിന് 4500 രൂപ പ്രതി ആവശ്യപ്പെട്ടു. ഇതില്‍ 4000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്.സംഭവത്തില്‍ രജിസ്ട്രര്‍ ഓഫീസറെ വിജിലന്‍സ് ചോദ്യം ചെയ്തു.