കൃത്രിമ കാല്‍ വച്ച് നൃത്തം ചെയ്യുമ്പോള്‍ അസഹനീയമായ വേദനയുണ്ടായിരുന്നു, ചോരയൊക്കെ വരും, സുധാചന്ദ്രന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് സുധാ ചന്ദ്രന്‍. നിരവധി സീരിയലുകളിലൂടെ നടി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയ താരമായി മാറി. മൂന്നാം വയസില്‍ നൃത്തം ചെയ്ത് തുടങ്ങിയ സുധ ഒമ്പതാം വയസില്‍ അരങ്ങേറ്റം നടത്തി. 75-ഓളം വേദികളില്‍ കയ്യടി നേടി. എന്നാല്‍ ഇതിനിടെയാണ് വിധി അപകടത്തിന്റെ രൂപത്തില്‍ എത്തിയത്. ബസ് അപകടത്തില്‍ സുധയുടെ വലതുകാല്‍ നഷ്ടമായി. എങ്കിലും തളരാന്‍ അവര്‍ തയ്യാറായിരുന്നില്ല. ജീവിതവും നൃത്തവും സുധ തിരികെ പിടിച്ചു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളില്‍ സുധ തിളങ്ങി.

ഇപ്പോള്‍ തനിക്കുണ്ടായ അപകടത്തെ കുറിച്ചും അതിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. കൃത്രിമക്കാല്‍ വച്ച് നൃത്തം ചെയ്യുമ്പോള്‍ അസഹനീയമായ വേദനയുണ്ടായിരുന്നു. ചോരയൊക്കെ വരും. നൃത്തത്തിന്റെ ചലനമനുസരിച്ച് കൃത്രിമക്കാലില്‍ മാറ്റങ്ങള്‍ വരുത്താനായി ഡോ. സേഥി ഒരു അസിസ്റ്റന്റിനെ എന്നോടൊപ്പം അയച്ചിരുന്നു. മൂന്നാംവര്‍ഷം വീണ്ടും വേദിയിലെത്തി. അത് വന്‍വിജയമായി.- സുധ പറഞ്ഞു.സുധാ ചന്ദ്രന്റെ വാക്കുകള്‍; ആ സമയത്ത് ആളുകള്‍ പറഞ്ഞത് സുധയ് ക്ക് ഇനി ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്നാണ്. എങ്കില്‍ പിന്നെ അത് ചെയ്തു കാണിക്കണമെന്ന് വാശിയായി. കൃത്രിമ കാല്‍ വച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാം. പക്ഷേ, ഡാന്‍സ് അങ്ങനെയല്ല. കാല്‍ നഷ്ടപ്പെട്ട് ആറു മാസം കഴിഞ്ഞാണ് ഡോ. സേഥിയുടെ ജയ് പൂര്‍ കാലുകളെക്കുറിച്ച് അറിഞ്ഞത്. ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ രാജസ്ഥാനില്‍ പോയി. എനിക്ക് വീണ്ടും ഡാന്‍സ് ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. തീര്‍ച്ചയായും ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി . കൃത്രിമക്കാല്‍ വച്ച് നൃത്തം ചെയ്യുമ്പോള്‍ അസഹനീയമായ വേദനയുണ്ടായിരുന്നു. ചോരയൊക്കെ വരും. നൃത്തത്തിന്റെ ചലനമനുസരിച്ച് കൃത്രിമക്കാലില്‍ മാറ്റങ്ങള്‍ വരുത്താനായി ഡോ. സേഥി ഒരു അസിസ്റ്റന്റിനെ എന്നോടൊപ്പം അയച്ചിരുന്നു. മൂന്നാംവര്‍ഷം വീണ്ടും വേദിയിലെത്തി. അത് വന്‍വിജയമായി. ഡാന്‍സ് പെര്‍ഫോര്‍മന്‍സ് കണ്ട രാമോജി റാവു 1984ല്‍ എന്റെ കഥ അവലംബമാക്കി തെലുങ്കില്‍ നിര്‍മ്മിച്ച സിനിമയാണ് മയൂരി. സിങ്കിതം ശ്രീനിവാസ റാവുവായിരുന്നു സംവിധായകന്‍. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളിലേക്ക് മയൂരി ഡബ്ബ് ചെയ്തു. ‘നാച്ചെ മയൂരി’ എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തു. എല്ലാം വന്‍വിജയമായിരുന്നു.