ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റിൽ

കൊല്ലം. ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ സ്വദേശിയായ മുകേഷിനെയാണ് (40) പത്തനപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹ്യയെന്ന നിലയില്‍ ബന്ധിക്കള്‍ക്ക് മരണത്തില്‍ സംശയമോ പരാതിയോ ഇല്ലായിരുന്നിട്ടും പോലീസിന്റെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

മരണത്തിന് കാരണം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം 40 പവന്‍ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും ലാപ്‌ടോപ്പും പാസ്‌പോര്‍ട്ടും അടക്കം കൈക്കലാക്കിയ ശേഷം കൈയൊഴിഞ്ഞതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. ആത്മഹത്യ പ്രേരണ. ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പത്തനാപുരത്തെ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന 33 കാരിയെ ഒക്ടോബര്‍ 30 നാണ് പത്താനാപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.