മകൾ സുനൈനയുടെ പിറന്നാൾ ആഘോഷമാക്കി ബഷീർ ബഷിയും ഭാര്യമാരും

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടംനേടിയ ബഷീർ ബഷി, തന്റെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് എബ്രാൻ കടന്നുവന്നത്. മുത്തമകൾ സുനൈനയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം.

ഇത്തവണ മകളുടെ പിറന്നാളും ബഷിയുടെ പെങ്ങളുടെ മകളു വിവാഹം കൂടി ഒരുമിച്ചാണ് ആഘോഷിക്കുന്നത്. ഒരു കുഞ്ഞു രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് സുനൈന ചടങ്ങിൽ എത്തിയത്. വീട്ടിൽ ആകെയുള്ള പെൺതരി ആണെന്നും ആങ്ങളമാരുടെ പൊന്നു പെങ്ങൾ, ഞങ്ങളുടെ വീട്ടിലെ രാജകുമാരി എന്നൊക്കെയാണ് മകളെക്കുറിച്ച് ബഷീർ പറയുന്നത്.

മകൾക്ക് പന്ത്രണ്ട് വയസ്സ് ആയിരിക്കുന്നു.എന്റെ ആത്മാവ്, എന്റെ ചങ്കിടിപ്പ് എന്നെല്ലാം ആണ് #happybirthdaydaughter #12yearsoldgirl #june12 #firstborn ഹാഷ് ടാഗുകളിൽ സുഹാന പങ്കിട്ട പോസ്റ്റിൽ പറയുന്നത്. ബഷീറും മകളുടെ പിറന്നാൾ ദിനം പോസ്റ്റുമായി എത്തുകയുണ്ടായി.

ബഷീർ ബഷിയെപ്പോലെ തന്നെ താരങ്ങളാണ് 3 മക്കളും. കുഞ്ഞി മക്കളും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. താരത്തിന്റെ വെബ് സീരീസായ കല്ലുമ്മക്കായയിലും സുനൈനയും സൈഗവും അഭിനേതാക്കളായിരുന്നു. ഇളയ മകൻ ഇബ്രുവും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യൂ ട്യൂബർ ആണ്. അതും സിൽവർ പ്ളേ ബട്ടൺ സ്വന്തമാക്കിയ കുഞ്ഞു വ്‌ളോഗർ.