പുതിയ ചലഞ്ചുമായി സണ്ണി ലിയോണും ശ്രുതി ഹാസനും; ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍ മീഡിയായില്‍ താരങ്ങള്‍ പങ്ക് വെക്കുന്ന ചലഞ്ചുകള്‍ എല്ലായിപ്പോഴും ഏറ്റെടുക്കാറുള്ളതാണ് ആരാധകര്‍. ഇപ്പോള്‍ ഒരു പുതിയ ചലഞ്ചുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. രസകരമായ ഇത്തരം ചലഞ്ച് റീല്‍സുകള്‍ക്ക് നിരവധി പേരാണ് ലൈക്കുകളുമായി എത്തുന്നത്.

പുതിയ ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് സണ്ണി ലിയോണും ശ്രുതി ഹാസനും. കണ്ണാടിക്ക് മുന്നില്‍ കാലുയര്‍ത്തി വൈ പോസില്‍ നില്‍ക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നതാണ് പുതിയ ചലഞ്ച്. നിരവധി താരങ്ങളാണ് വീഡിയോകള്‍ പങ്കുവെക്കുന്നത്.

ആദ്യം സണ്ണി ലിയോണ്‍ ആയിരുന്നു കണ്ണാടിക്ക് മുന്നില്‍ കാലുയര്‍ത്തി വൈ പോസില്‍ നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വൈ ചലഞ്ച് എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോപങ്ക് വെച്ചത്. പിന്നാലെ ശ്രുതി ഹസനും വീഡിയോയുമായി രംഗത്തുവന്നു.

സണ്ണി ലിയോണിന്റെയും ശ്രുതി ഹസന്റെയും വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്. ഇരുവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. തെന്നിന്ത്യന്‍ സിനിമകളിലേക്കും സണ്ണി ലിയോണ്‍ എത്തുന്നുണ്ട്. ഓഫ് മൈ ഗോസ്‌ററാണ് താരത്തിന്റെ പുതിയ ചിത്രം.

അനേകം ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയ ശ്രുതി ഹാസന്റെ നിരവധി ചിത്രങ്ങളാണ് ചിത്രീകരണം പൂര്‍ത്തിയായിവരുന്നത്. പ്രഭാസിനൊപ്പം അഭിനയിച്ച സലാര്‍ ആണ് ശ്രുതിയുടെ പുതിയ ചിത്രം. തമിഴിലും തെങ്കിലുമാണ് ശ്രുതി കൂടുതല്‍ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. കമല്‍ഹാസന്റെ മകള്‍ എന്ന ലേബല്‍ സിനിമയില്‍ എത്തുവാന്‍ സഹായിച്ചിട്ടുണ്ട് പക്ഷെ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുവാന്‍ അത് ഉപയോഗിച്ചിട്ടില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.