കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വൈസ് ചാന്‍സലറായ എച്ച് വെങ്കിടേശ്വര്‍ലുവിന് നിയമനം ലഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും ഇനി രണ്ട് വര്‍ഷം മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വൈസ് ചാന്‍സലറായി വെങ്കിടേശ്വരലുവിനെ നിയമിച്ചത് അസാധുവായി പ്രഖ്യാപിക്കണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

അതേസമയം വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നടപടി ക്രമത്തില്‍ വീഴ്ചയുണ്ടായി എന്നആരോപണത്തിന്റെ പേരില്‍ നിയമനം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം വരമിക്കാന്‍ മൂന്ന് മാസം മാത്രമുള്ളപ്പോള്‍ സുപ്രിംകോടതി റദ്ദാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

അതേസമയം വിരമിക്കാന്‍ ഒരു ദിവസം മാത്രം ഉണ്ടെങ്കിലും നിയമനം റദ്ദാക്കാന്‍ കോടതിക്ക് അധികാരം ഉണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. എന്നാല്‍ കാസര്‍കോട് കേന്ദ്രസര്‍വകലാശാലയുടെ വൈസ് ചാന്‍സലറായ വെങ്കിടേശ്വര്‍ലുവിന്റെ നിയമനത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.