ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​ര​ണം ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി

2010ലെ ​ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നി​യ​മ​ത്തി​ന്‍റെ മൂ​ന്നാം വ​കു​പ്പി​ന്‍റെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത​യാ​ണ് സു​പ്രീം കോ​ട​തി ശ​രി​വ​ച്ചിരിക്കുന്ന​ത്.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഹ​രി​ത ട്രൈൂ​ബ്യ​ണ​ൽ ബെ​ഞ്ച് സ്ഥാ​പി​ക്ക​ണം എ​ന്ന ആ​വ​ശ്യമാണ് സു​പ്രീം കോ​ട​തി ത​ള്ളിയിരിക്കുന്നത്. ദേ​ശീ​യ ഹ​രി​ത ട്രൈൂ​ബ്യൂ​ണ​ൽ നി​യ​മം അ​നു​സ​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​രി​ക്കാ​നും വി​ജ്ഞാ​പ​നം ചെ​യ്യാ​നും അ​ധി​കാ​ര​മു​ണ്ട്.

പ്ര​സ്തു​ത ട്രൈ​ബ്യൂ​ണ​ലി​ന് നി​യ​മാ​നു​സൃ​ത അ​ധി​കാ​ര പ​രി​ധി​ക​ളു​മു​ണ്ടെന്നും ​മൂ​ന്നാം വ​കു​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ലെ ഒ​രു സം​ഘം അ​ഭി​ഭാ​ഷ​ക​ർ ന​ൽ​കി​യ ഹ​ർ​ജി നി​രാ​ക​രി​ച്ചാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ കെ.​എം ജോ​സ​ഫ്, ഋ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട് ബെ​ഞ്ച് ഹ​രി​ത ട്രൈൂ​ബ്യൂ​ണ​ൽ രൂ​പീ​ക​ര​ണം ശ​രി​വച്ച​ത്.