മണിപ്പൂരിലെ ക്രമാസമാധാനത്തിന്റെ ചുമതല കോടതിക്ക് ഏറ്റെടുക്കുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. കോടതിക്ക് മണിപ്പൂരിലെ ക്രമാസമാധാനത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുക്കുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുവാന്‍ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ കാരണമാകരുതെന്നും കോടതി പറഞ്ഞു.

അതേസമയം സുപ്രീംകോടതിക്ക് മണിപ്പൂര്‍ ചീഫ് സെക്രട്ടറി തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കേസിലെ വിവിധ കക്ഷികള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കും. ഇത് പരിശോധിച്ച ശേഷം സമാധാനം ഉറപ്പാക്കുവാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ കോടതി കക്ഷികളോട് ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.