ഞാൻ ഉദ്ദേശിച്ചത് ശബരിമലയിലെ ശല്യക്കാരെ വാക്കുകൾ വളച്ചൊടിച്ചു- സുരേഷ് ഗോപി

തന്റെ വാക്കുകളെ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നവർക്കെതിരെ തുറന്നടിച്ച് നടൻ സുരേഷ് ​ഗോപി. തന്റെ വിശ്വാസങ്ങളെ തകർക്കാൻ ശ്രമിക്കുന്ന അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും അങ്ങനെയുള്ളവരുടെ സർവ്വനാശത്തിനായി പ്രാർത്ഥിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ഹിന്ദു വിശ്വാസങ്ങൾക്ക് മേൽ ചിലർ നടത്തുന്ന കടന്നു കയറ്റങ്ങളെയാണ് നടൻ തുറന്നു കാണിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒരു സംഘം പ്രചരിപ്പിച്ചത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രം​ഗത്തു വന്നിരിക്കുകയാണ് താരം.

‘എന്റെ സമീപകാല പ്രസംഗങ്ങളിലൊന്നിന്റെ വീഡിയോ ചിലർ പ്രചരിപ്പിക്കുന്നതായി കണ്ടു. പക്ഷെ അത് ഞാൻ പറഞ്ഞതിനെ കൃത്യമായി അടയാളപ്പെടുന്ന തരത്തിലല്ല എഡിറ്റ് ചെയ്തിരിക്കുന്നത്. ഇത് അറിഞ്ഞയുടനെ എനിക്ക് പ്രതികരിക്കണമെന്ന് തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായ, വിവേകപൂർണ്ണമായ, ചിന്തനീയമായ ചിന്തകളെ ഞാൻ അനാദരിക്കുന്നില്ല. അങ്ങനെ ഒരിക്കലും ഞാൻ ചെയ്യില്ല. ചിലരുടെ വിഷലിപ്തമായ ആഗ്രഹങ്ങൾക്കനുസരിച്ച് എന്റെ പ്രസം​ഗത്തെ വെട്ടിമുറിക്കുകയായിരുന്നു. ഭരണഘടന അനുവദിക്കുന്ന എന്റെ വിശ്വാസങ്ങൾക്കെതിരെയുള്ള ചിലരുടെ നീക്കങ്ങളെ കുറിച്ചാണ് ഞാൻ സംസാരിച്ചത്’.

‘രാഷ്‌ട്രീയത്തിന്റെയോ മതത്തിന്റയോ പേരിൽ എന്റെ വിശ്വാസങ്ങളിലേയ്‌ക്ക് കടന്നു കയറുന്നവരുടെ സർവ്വനാശത്തിനായി ഞാൻ പ്രാർത്ഥിക്കും. ശബരിമലയിലടക്കം തെറ്റിദ്ധാരണ പടർത്തി എന്റെ വിശ്വാസങ്ങൾക്കെതിരെ വന്ന രാഷ്‌ട്രീയ ശക്തികളെയാണ് ഞാൻ ഉദ്ദേശിച്ചത്. ഇത് മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. രാഷ്‌ട്രീയ മുതലെടുപ്പിനായി ഒരുത്തനും കുത്തിത്തിരുപ്പുമായി വരേണ്ട. അതിനെ ഞാൻ എതിർക്കും. എന്റെ നിലപാട് ഞാൻ പറഞ്ഞു. അതിനെ ആരും വഴിതിരിച്ച് വിടേണ്ട. ഇത് ഞാൻ പറയുമ്പോൾ അതിൽ രാഷ്‌ട്രീയമില്ല. ഒരിക്കലും രാഷ്‌ട്രീയം കലർത്തുകയുമില്ല’ എന്ന് സുരേഷ് ​ഗോപി പറഞ്ഞു.

ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എന്റെ മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ഥിക്കും. ശബരിമലയില്‍ വന്ന ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ഒരാളെയും അനുവദിക്കരുത്, ഞാന്‍ അതിനെ പൂര്‍ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശ്യം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോള്‍ എനിക്ക് അതില്‍ രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ലായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ല’- സുരേഷ് ഗോപി ഫെയസ്്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അവിശ്വാസികളോടു തനിക്കു സ്‌നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങള്‍ക്കു നേരെ വരുന്നവരുടെ സര്‍വനാശത്തിനു വേണ്ടി പ്രാര്‍ഥിക്കുമെന്നും സുരേഷ് ഗോപി പറയുന്ന വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഡിയോയ്‌ക്കെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.