സിനിമ മതി, സഹമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിന് പിന്നാലെ നിരാശപ്പെടുത്തുന്ന ചില വിവരങ്ങൾ. തനിക്ക് സിനിമ ചെയ്യണം എന്നും മുൻ കൂട്ടി തീരുമാനിച്ച സിനിമാ പദ്ധതികൾ ഉണ്ട് എന്നും വാക്ക് പാലിക്കണം എന്നും സുരേഷ് ഗോപി. തന്റെ സിനിമാ ലോകം ഇല്ലാതാകുന്നത് ചിന്തിക്കാൻ ആകില്ല. അതിനാൽ അതിന് അനുവാദം തരണം എന്ന് ബിജെപി നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടതായ വാർത്തകൾ പുറത്ത് വന്നു കഴിഞ്ഞു.

എന്നെ വൈകാതെ കേന്ദ്ര മന്ത്രി സഭയിൽ നിന്നും ഒഴിവാക്കി തരണം എന്നാണ്‌ പ്രതീക്ഷിക്കുന്നത് എന്നും എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാട്’ എന്നും സുരേഷ് ഗോപി ന്യൂസ് ചാനലിനോട് ഇതിനകം പങ്കുവയ്ച്ച് കഴിഞ്ഞു. മുമ്പ് എൻ ഡി എ മീറ്റീങ്ങിൽ പങ്കെടുക്കാൻ ദീല്ലിയിൽ എത്തിയപ്പോൾ സുരേഷ് ഗോപി ഭാര്യ രാധികയേ വിളിച്ച് കരഞ്ഞത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണിപ്പോൾ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. അന്നത്തേ സംഭവം ഇങ്ങിനെയായിരുന്നു..

മന്ത്രി ആകുന്നതിനു മുന്നോടിയായി ദില്ലിയിലേക്ക് വിളിച്ചപ്പോൾ മന്ത്രി സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അന്ന് രാത്രി തന്നെ ഭാര്യ രാധികയേ വിളിച്ച് പൊട്ടികരഞ്ഞു.എനിക്ക് സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞായിരുന്നു അത്. സുരേഷ് ഗോപി കഴിഞ്ഞ രാത്രി ഭാര്യ രാധികയേ വിളിച്ചപ്പോൾ മന്ത്രിക്കും സിനിമക്കും ഇടയിലുള്ള ആ സങ്കടം പറഞ്ഞപ്പോൾ സ്വരം ഇടറി എങ്കിൽ ഒരു കലാകാരനിലെ പച്ചയായ മനുഷ്യനെയാണ്‌ കാണാനാവുന്നത്. മന്ത്രി ആയാൽ നാടിനു നേട്ടം. സിനിമയിൽ ഇറങ്ങിയാൽ വീട്ടിലേക്കും കുടുംബത്തിലേക്കും പണം കൊണ്ടുവരാം.

സുരേഷ് ഗോപിയുടെ ജീവനും എല്ലാം എല്ലാം ആയ സിനിമാ ലോകത്ത് നിന്നും അഭിനയ ലോകത്ത് നിന്നും അദ്ദേഹത്തിനു മാറി നില്ക്കേണ്ടി വരും എന്നത് തന്നെ.സിനിമ വേണോ മന്ത്രി ആകണോ എന്ന് ചോദിച്ചാൽ അദ്ദേഹത്തിനു ആകെ സങ്കടമാണ്‌. ഒടുവിൽ മോദിയുടേയും കേന്ദ്ര നേതൃത്വത്തിന്റെയും നിർദ്ദേശം അംഗീകരിക്കുമ്പോൾ സിനിമാ മോഹങ്ങൾ താല്ക്കാലികമായി എങ്കിലും ഇല്ലാതാകുന്നു എന്ന ചിന്തയാണ്‌ ഇപ്പോൾ സുരേഷ് ഗോപിക്ക്

മറ്റ് എടുത്ത് പറയേണ്ട കാര്യം സഹ മന്ത്രി എന്നത് സുരേഷ് ഗോപിയെ നിരാശപ്പെടുത്തി. രാജ്യത്തേ തന്നെ ശ്രദ്ധേയമായ വിജയം. വൻ ഭൂരിപക്ഷം. ഒരു സംസ്ഥാനം ആദ്യമായി ബിജെപിക്ക് പിടിച്ച് നല്കി. അങ്ങിനെ എല്ലാം ഉള്ള നേട്ടങ്ങൾ ഉണ്ടാക്കിയിട്ടും സഹമന്ത്രി ആക്കിയതിൽ അദ്ദേഹത്തിനു പരിഭവം ഉണ്ട്. ഇത് തുറന്ന് പാർട്ടി വൃത്തങ്ങളോട് വ്യക്തമാക്കി എന്നും വിവരങ്ങൾ ഉണ്ട്. മാത്രമല്ല മന്ത്രിസഭയിൽ സുരേഷ് ഗോപിയുടെ സ്ഥാനം 51മത് സ്ഥാനത്താണ്‌. അതായത് സുരേഷ് ഗോപിക്ക് മുകളിൽ ലിസ്റ്റ് അനുസരിച്ച് 30 ക്യാബിന്ററ്റ് മന്ത്രിമാർ ഉണ്ട്. 5 സ്വന്തന്ത്ര ചുമതലയുള്ള മന്ത്രിമാർ. 15 സഹമന്ത്രിമാർ. 71 അംഗ മന്ത്രി സഭയിലെ 51മത് സ്ഥനമാണ്‌ സുരേഷ് ഗോപിക്ക് ഉള്ളത്. സ്വതന്ത്ര ചുമതലയുള്ള വകുപ്പും കിട്ടില്ല. വെറും സഹമന്ത്രി എന്നത് അദ്ദേഹത്തിനു തിരിച്ചടിയായി എന്നും കരുതുന്നു

മറ്റൊന്ന് സുരേഷ് ഗോപി പ്രവർത്തിക്കുക ഒരു ക്യാബിനറ്റ് മന്ത്രിയുടെ കീഴിൽ ആയിരിക്കും. ക്യാബിനറ്റ് മന്ത്രിയുടെ നിർദ്ദേശം അനുസരിച്ചു, ഇതും അദ്ദേഹത്തിനു വിഷമം ആയി. ദീർഘനാൾ ഭരണ പരിചയം ഉള്ളവർക്കേ രാജ്യത്തിന്റെ തന്ത്ര പ്രധാനമായ ക്യാബിന്റ വകുപ്പ് ഏൽപ്പിക്കൂ. മന്ത്രി എന്ന നിലയിലും സുരേഷ് ഗോപി ജൂനിയർ ആണ്‌. നിലവിൽ സഹമന്ത്രിയായി നല്ല പ്രകടനം കാഴ്ച്ച വയ്ക്കുകയും ഭരണ പരിചയം ഉണ്ടാക്കുകയും ചെയ്താൽ മോദി മന്ത്രിസഭയിൽ ക്യാബിനറ്റിൽ എത്താം എന്നും ചൂണ്ടിക്കാട്ടുന്നു