‘തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ’, എന്റെ ഡയലോഗുകളെല്ലാം സൂപ്പര്‍ഹിറ്റ്; സുരേഷ് ഗോപി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ സജീവം ആയെങ്കിലും അദ്ദേഹത്തിന്റെ ഡയലോഗുകള്‍ സൂപ്പര്‍ ഹിറ്റാണ്. സിനിമയും ടെലിവിഷന്‍ ഷോയിലും മാത്രമല്ല സുരരേഷ് ഗോപി രാഷ്ട്രീയരംഗത്ത് ഉപയോഗിക്കുന്ന എല്ലാ ഡയലോഗുകളും ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോള്‍ അതിന്റെ സന്തോഷം തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. താന്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലം മുതല്‍ അങ്ങനെയാണെന്നും ഇന്നും അതിന് മാറ്റമില്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.

‘ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍ കുട്ടി എന്ന പേര് ഇപ്പോഴും പ്രശസ്തമാണ്. അതുപോലെ കമ്മീഷണറിലെ ഓര്‍മയുണ്ടോ ഈ മുഖം എന്ന സംഭാഷണവും. അതുപോലെ ഐ എന്ന സിനിമയിലെ അതുക്കും മേലേയും പ്രശസ്തമായി. അതുപോലെ തന്നെയാണ് തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന വാചകവും. വളരെ സന്തോഷം നല്‍കുന്ന കാര്യമാണിത്.’ സുരേഷ് ഗോപി പറഞ്ഞു.

ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ഡയലോഗ്. തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. ‘തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശ്ശൂര്‍ എനിക്ക് വേണം’ എന്ന് അദ്ദേഹം പറഞ്ഞത് ട്രോളുകളായും പ്രതിഷേധ ശബ്ദങ്ങളായും ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനെ ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പമാണ് സുരേഷ് ഗോപി എത്തുന്നത്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയം ഏറ്റവും വൈറല്‍ ആയത് ബിജെപി നേതാവ് സുരേഷ് ഗോപിയുടെ പ്രസംഗവും ആക്ഷനും ആയിരുന്നു.’ഈ തൃശൂര്‍ എനിക്ക് വേണം, ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം, ഈ തൃശൂര്‍ !ഞാനിങ്ങ് എടുക്കുവാ എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ നിമിഷനേരം കൊണ്ട് പ്രചരിപ്പിച്ചു. സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പറഞ്ഞതെങ്കിലും ഇപ്പോള്‍ തൃശൂരിനെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് താരം.

സുരേഷ് ഗോപിയുടെ ആരാധക കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് ആണ് താരം ഒരു ഗ്രാമം ദേതെടുക്കുന്ന വിവരം പുറത്തുവിട്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദത്തെടുത്ത ഗ്രാമം ഏതാണെന്ന് കാണികളോട് പറയാനും സുരേഷ് ഗോപി ആവശ്യപ്പെടുന്നുണ്ട്. തൃശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

നിരവധി പദ്ധതികളാണ് ഗ്രാമത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കുളത്തെ തിരികെ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഒരു ഫുഡ്‌കോപ്ലക്‌സ് വേണ്ടി എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നല്‍കും. തൃശൂരിന് അഭിമാനകരമാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.