മത്തിലെ പാട്ടു പാടുമ്പോൾ മനസ്സിൽ നിറഞ്ഞ് നിന്നത് വന്ദനയും അച്ഛനും, ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് സുരേഷേട്ടൻ

മത്ത് എന്ന ചിത്രത്തിൽ ഗംഭീരപ്രകടനവും ഒരു പാട്ടും കാഴ്ച വെച്ചിരിക്കുന്ന ടിനി ടോം ആ പാട്ടിനു പിന്നിൽ ഉള്ള ഒരു കഥ പറയുകയാണ്. രഞ്ജിത്ത് ലാൽ സംവിധാനം ചെയ്ത് ടിനി ടോം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘മത്ത്. ഗംഭീര പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച വച്ചിരിക്കുന്നത്. സിനിമയിൽ ഒരു ഗാനവും താരം ആലപിച്ചിട്ടുണ്ട്. ഈ പാട്ടു പാടുമ്പോൾ തന്റെ മനസ്സിൽ നിറയെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെയും അവളുടെ അച്ഛന്റെയും മുഖം ആയിരുന്നുവെന്ന് ടിനി ടോം പറയുന്നു. ആത്മഹത്യയുടെ വക്കിൽ നിന്ന വന്ദനയുടെ കുടുംബത്തെ രക്ഷിച്ചത് സുരേഷ് ഗോപിയായിരുന്നുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം വെളിപ്പെടുത്തി.

മത്തിലെ ഗാനം ടിനി തന്നെ പാടിയാൽ നന്നായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു. ആ സമയത്ത് നിമിത്തം പോലെ ഡോ. വന്ദനാ ദാസിന്റെ വീട് സന്ദർശിക്കാൻ ഇടയായി. കൊല്ലപ്പെട്ട ഡോക്ടർ. അവിടെ ചെന്നപ്പോൾ അവളുടെ റൂമിലേക്ക് അച്ഛൻ കൊണ്ടുപോയി. അവളുടെ ലാപ്ടോപ്പ്, ഫോൺ, വാച്ച്, പേന. ഒരു മുറിയിൽ ആ മകളുടെ എല്ലാ സാധനങ്ങളും. അവളുടെ അദൃശ്യമായ ഒരു സാന്നിധ്യം എനിക്ക് ഫീൽ ചെയ്തു. ആ അച്ഛനൊക്കെ എന്നോ മരിച്ചുപോയി. ഈ മകൾ മരിച്ച കൂട്ടത്തിൽ അച്ഛനും മരിച്ചുപോയി”.വെറുതെ ജീവിക്കുകയാണ് വന്ദനയുടെ അച്ഛൻ. ഇവർ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അവരെ രക്ഷിച്ചത് സുരേഷേട്ടനാണ്. പിന്നീട് അച്ഛനെ ഞാൻ കാണുന്നത് സുരേഷേട്ടന്റെ മകളുടെ കല്യാണത്തിന് ഒരു സൈഡിൽ ഇരിക്കുന്നതാണ്. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കാണുന്ന മകളുടെ കല്യാണം നടത്താൻ കഴിയാതെ പോയ ഒരു അച്ഛന്റെ ഫീൽ ഉണ്ടല്ലോ. കണ്ണൊക്കെ നിറഞ്ഞൊഴുകുകയായിരുന്നു. ആ കാഴ്ച എന്നെ ഈ പാട്ടു പാടിയപ്പോൾ സ്വാധീനിച്ചു എന്നായിരുന്നു ടിനിയുടെ വാക്കുകൾ

കേരളം മറന്ന എന്നാൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരച്ഛൻ എന്ന ടൈറ്റിലിൽ ആ അച്ഛനെ കുറിച്ച ടിനി ടോം എഴുതിയിരുന്നു വീട്ടിലേക്ക് ഫോൺ വിളിച്ച ശേഷം ആ മകൾ ജോലിക്കായി പോയി, നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവളുടെ മരണ വാർത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്. വന്ദന ദാസ് എന്ന ഹൗസ് സർജന്റെ മരണത്തെ അംഗീകരിക്കാൻ കഴിയാതെയാണ് ആ കുടുംബം ഇന്നും ജീവിക്കുന്നത്. ആ അച്ഛന്റെയും അമ്മയുടെയും കരഞ്ഞു കലങ്ങിയ കണ്ണുകൾ നാടിനെയാകെ ഈറനണിയിച്ചിരുന്നു.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷനായി തലസ്ഥാനത്ത് എത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതെന്ന് ടിനി ടോം പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി തോന്നിയത് വന്ദനയുടെ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തെ ആരും ഓർക്കുന്നുണ്ടാകുന്നില്ല, കാരണം നമ്മൾ മറക്കാൻ മിടുക്കരാണ്. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത്‌ കൺനിറയെ കാണുകയായിരുന്നു വന്ദനയുടെ പിതാവെന്നും ടിനി ടോം പങ്കുവച്ച കുറിപ്പിൽ വൈകാരികമായി രേഖപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ റിസ്പഷൻ വേദിയിൽ നിന്നും വിലാസം മേടിച്ച് കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തി അവരെ കാണുകയും ചെയ്തിരുന്നു

കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു dr വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത് ,ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ tvm വിവാഹ റിസപ്ഷനിൽ വച്ചാണ് ,ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ് ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല …ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത്‌ കൺനിറയെ കാണുകയായിരുന്നു ഈ അച്ചൻ , ഞാൻ അഡ്രെസ്സ് മേടിച്ചു ഇപ്പോ വീട്ടില് കാണാനെത്തി …….നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ ….ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും …ഈ അച്ഛന് …

വന്ദനയുടെ വീട് സന്ദർശിച്ച ശേഷംഎബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിസമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കരളലയിക്കുന്ന വാക്കുകളും ഇവിടെ ഓർക്കുകയാണ്

മകളുടെ കല്യാണം നാടടച്ചു എല്ലാവരെയും വിളിക്കണം അവളെ പൊന്നിൽ നിറയ്ക്കണം .മക്കളുടെ വിവാഹത്തിന് ഏതൊരച്ഛന്റെയും അമ്മയുടെ മനസ്സിലെ ആഗ്രഹമാണ് ഇതൊക്കെ പക്ഷെ ആ ആഗ്രഹം പൊളിഞ്ഞ വേദനയിൽ നിൽക്കുന്ന ഒരച്ഛനും അമ്മയും കേരളത്തിലെ സകല മാതാപിതാക്കളുടെയും കരൾ ഉലയ്ക്കുകയാണ് നാളെ സഞ്ചയനമാണ്, നടത്തെണ്ടെന്ന് കരുതിയതാണ്, പക്ഷേ എനിയിപ്പോ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കയാണ്’.

എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ. അച്ഛനെ കണ്ട സമയത്ത് നീർവികാരനായി കണ്ണുനീർ വറ്റിയ അവസ്ഥയിലാണ്. മനസ്സിലെ വിഷമത്തെ വാക്കുകൾകൊണ്ട് അടക്കിവെക്കുകയാണ് അച്ഛൻ. ഇറങ്ങാൻ നേരം ‘നാളെ സഞ്ചയനമാണ്, നടത്തെണ്ടെന്ന് കരുതിയതാണ്, പക്ഷേ എനിയിപ്പോ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കയാണ്’ അച്ഛൻ ഇത് പറഞ്ഞവസനിച്ചപ്പോൾ തിരിച്ചു പറയാൻ വക്കുകളൊന്നുമില്ലാതെ നിസ്സഹായനായി നിൽക്കേണ്ടി വന്നു. അമ്മ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. മുറിക്കകത്ത് മരുന്നുകളുടെ സഹായത്തോടെ ഉറങ്ങിത്തീർക്കുകയാണ്. ആളുകൾ വരുന്നതും പോകുന്നതും അമ്മയറിയുന്നില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം തിരക്കുകൾ അവസാനിക്കും, അതിനുശേഷം വന്ദനയുടെ അച്ഛനും അമ്മയ്‌ക്കും പിന്നെയെന്ത് എന്ന ചോദ്യം ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്….’എന്നാണ്